Film News

ആദിപുരുഷിൽ വേഷമിട്ട യുവതാരം മനോഹർ പാണ്ഡെ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിൽ!

ആദിപുരുഷിൽ അഭിനയിച്ച നടൻ മനോഹർ പാണ്ഡെ മലയാള ചിത്രത്തിലേക്ക് എന്നതാണ് പുറത്ത് വരുന്നു പുതിയ വാർത്ത. ആദിപുരുഷിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മനോഹറിനെ മലയാള ചിത്രത്തിനായി തിരഞ്ഞെടുത്ത് എന്നാണ് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് സൂപ്പർസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന കണ്ണൂർ സ്‌ക്വാഡിലാണ് മനോഹർ എത്തുന്നത്


അതേ സമയം ഓം റൗത്ത് സംവിധാനം ചെയ്ത ആദിപുരുഷ് ബോക്‌സ് ഓഫീസ് പരാജയമായി മാറുകയാണ്. എന്നാൽ, ആദിപുരുഷിൽ നിന്ന് നേട്ടമുണ്ടാക്കിയ ആരെങ്കിലും ഉണ്ടെങ്കിൽ, ആ നടൻ മനോഹർ പാണ്ഡെയാണ് എന്നാണ് വിലയിരുന്നത്തൽ. വാനര സേനയിലെ അംഗമായിരുന്ന അംഗദ്, രാവണന്റെ കൊട്ടാരത്തിൽ വാലിൽ നിന്ന് സിംഹാസനം ഉണ്ടാക്കി അതിൽ ഇരിക്കുന്നതിൽ പ്രശസ്തനായിരുന്നു. ഈ വേഷമാണ് മനോഹർ കൈകാര്യം ചെയ്തത്


മമ്മൂട്ടിയെ കൂടാതെ സണ്ണി വെയ്ൻ, അസീസ് നെടുമങ്ങാട്, ഷറഫുദ്ദീൻ, ഗായത്രി അരുൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് പ്രവീൺ പ്രഭാകറാണ്. ചിത്രത്തിന് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. മമ്മൂട്ടി കമ്പനിയുടെ നാലാം ചിത്രമാണ് ഇത്.

 

Trending

To Top