Film News

ഞാൻ മരിച്ചാൽ എന്റെ ചടങ്ങുകളൊക്കെ നിങ്ങൾ തന്നെ ചെയ്താൽ മതിയെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്: അഹാന!!

അഹാന കൃഷ്ണ നായികയാകുന്ന പുതിയ സിനിമയാണ് ‘അടി’. ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നു. അഭിമുഖങ്ങളിൽ അഹാന കൃഷ്ണ വളരെ സെൻസിബിൾ ആയി സംസാരിക്കുന്ന എന്നാണ് താരത്തെ കുറിച്ച് സോഷ്യൽ മീഡിയ പറയുന്നത്.

അഭിമുഖത്തിൽ അഹാന പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പെൺകുട്ടി ആയതു കൊണ്ട് അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊന്നും ആരും പറഞ്ഞിട്ടില്ല. അത്തരം വേർതിരിവുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഏത് കാര്യം ചെയ്യാനും ഞങ്ങൾ എല്ലാവരും പ്രാപ്തരാണെന്നും താരം പറഞ്ഞു.


ഞാൻ മരിച്ചാൽ എന്റെ ചടങ്ങുകളൊക്കെ നിങ്ങൾ തന്നെ ചെയ്താൽ മതി’ എന്ന്. അല്ലാതെ നിങ്ങളുടെ ഭർത്താക്കന്മാരെ കൊണ്ടൊന്നും ചെയ്യിക്കരുതെന്ന് ഞങ്ങളോട് അച്ഛൻ പറഞ്ഞിട്ടുണ്ട് അങ്ങനെയാണ് ഞങ്ങള് വളർന്നത്. പിന്നെ അച്ഛന്റെ പ്രിയ വിനോദമായിരുന്നു നമ്മളെ കൊണ്ട് മരത്തിൽ കയറ്റിക്കുന്നത്.ഞാൻ കയറില്ലായിരുന്നു. പക്ഷെ നിർബന്ധിക്കുമായിരുന്നു. കൊച്ചിലെ മരത്തിലിരിക്കുന്ന ഫോട്ടോയൊക്കെ ഇപ്പോഴും വീട്ടിലുണ്ടെന്നും അഹാന കൃഷ്ണ പറഞ്ഞു

Trending

To Top