Film News

അൽഫോൺസ് പുത്രന്റെ തമിഴ് ചിത്രം ഒരുങ്ങുന്നു!

‘പ്രേമം’ എന്ന നിവിൻ പേളി ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് അൽഫോൺസ് പുത്രൻ. ഇപ്പോഴിതാ അൽഫോൺസിന്റെ സംവിധാനത്തിൽ ഒരു തമിഴ് ചിത്രം ഒരുങ്ങുന്നതായി അറിയിച്ചിരിക്കുകയാണ് നിർമ്മാതാവ് രാഹുൽ രംഗത്തെത്തിയിരിക്കുകയാണ്. അൽഫോൺസും നിർമ്മാതാക്കളുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.


ഒരു പ്രണയ ചിത്രമാണ് വരാനിരിക്കുന്നത് എന്നും ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് നിർമ്മാതാവ് രാഹുൽ പറഞ്ഞിരിക്കുന്നത്.
ഞങ്ങൾഅൽഫോൺസുമൊത്തുള്ള ഒരു റൊമാന്റിക് സിനിമ ഒരുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങൾ ഇപ്പോൾ കാസ്റ്റിംഗ് ഘട്ടത്തിലാണ്, 10-12 ദിവസത്തിനുള്ളിൽ അഭിനേതാക്കളെ പ്രഖ്യാപിക്കും. പാൻ-ഇന്ത്യൻ അഭിനേതാക്കളെ തിരഞ്ഞെടുക്കാനും അൽഫോൺസ് പുത്രൻ പദ്ധതിയിടുന്നുണ്ടെന്നാണ്.’ രാഹുൽ ഇ ടൈംസിനോട് പറഞ്ഞിരിക്കുന്നത്


ഏപ്രിൽ അവസനത്തോടെ ചിത്രം ആരംഭിക്കാനാണ് സംവിധായകൻ തീരുമാനിച്ചിരിക്കുന്നത് എന്നും രാഹുൽ വ്യക്തമാക്കി. അതേ സമയം അൽഫോൺസിന്റെതായി ഒചുവിൽ പുറത്ത് എത്തിയ സിനിമ ഗോൾഡാണ്. പൃഥിരാജും നയൻരായും നായികനായകന്മാരായി എത്തിയ സിനിമ പരാജയമായിരുന്നു. അൽഫോൺസിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.  സംവിധായകൻ അൽഫോൺസ് പുത്രന്റെ വമ്പൻ തിരിച്ചുവരവായിരിക്കും ഈ സിനിമ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

 

View this post on Instagram

 

A post shared by Alphonse Puthren (@puthrenalphonse)

Trending

To Top