Film News

അൻപതാം വിവാഹവാർഷികം ആഘോഷിച്ച് അമിതാബച്ചനും ജയബച്ചനും!

ബോളിവുഡിലെ താരദമ്പതിമാരുടെ അൻപതാം വിവാഹവാർഷികമാണിന്ന്. 1973 ജൂൺ മൂന്നിനായിരുന്നു ബച്ചനും ജയയും വിവാഹിതരാകുന്നത്. ഒരു ഡസനിലധികം സിനിമകളിൽ ഒന്നിച്ചഭിനയിച്ച് പ്രണയത്തിലായതിന് ശേഷമാണ് അമിതാഭ് ബച്ചനും ജയാ ബാദുരിയും വിവാഹിതരായത്. ഇന്നവർ ദാമ്പത്യത്തിന്റെ മനോഹരമായ അൻപതാണ്ട് തികയ്ക്കുന്നത്.

1970 ന്റെ തുടക്കത്തിലാണ് അമിതാഭും ജയയും ആദ്യമായി പരസ്പരം കാണുന്നത്. പ്രശസ്ത ചലച്ചിത്ര നിർമാതാവ് കെ. അബ്ബാസിനും മറ്റ് ഒരു കൂട്ടം അഭിനേതാക്കൾക്കുമൊപ്പം പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അമിതാഭ് എത്തിയപ്പോഴായിരുന്നു ആദ്യമായി കണ്ടത്. അന്ന്  അമിതാഭ് അന്ന് അഭിനയത്തിലേക്ക് എത്തിയ സമയമായിരുന്നു. പക്ഷേ ജയാ ബാദുരി അപ്പോഴേക്കും ബോളിവുഡിലെ ലേഡി സ്റ്റാർ ആയി മാറിയിരുന്നു.

ബോളിവുഡ് നടൻ അഭിഷേക് ബച്ചനും ശ്വേതാ ബച്ചനുമാണ് ദമ്പതികളുടെ മക്കൾ. താരകുടുംബത്തിന്റെ മരുമകളായെത്തിയത് പ്രമുഖ നടി ഐശ്വര്യ റായ് ആണ്. 2001ൽ പുറത്തിറങ്ങിയ കഭി ഖുശി കഭി ഗം എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനും ജയയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അമിതാഭ് ബച്ചൻ ഇപ്പോഴും സിനിമകളിൽ സജീവമാണ് അതേ സമയം ജയബച്ചൻ സിനിമയിൽ അത്ര സജീവമല്ല.

 

Trending

To Top