Film News

എന്റെ പ്രതിച്ഛായയെ കൊല്ലാനാവും… എന്നാല്‍ എന്നിലെ പോരാളിയെ നിങ്ങള്‍ക്ക് ജയിക്കാനാവില്ല’! ഒടുവില്‍ പ്രതികരിച്ച് അന്‍ഷിത

ഏഷ്യാനെറ്റിലെ കൂടെവിടെ പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി അന്‍ഷിത അക്ബര്‍ഷാ. സ്വന്തം പേരില്‍ അറിയപ്പെടുന്നതിനേക്കാള്‍ സൂര്യ എന്നാണ് താരം ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴ് മിനി സ്‌ക്രീനിലും അന്‍ഷിത അഭിനയിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്‍ഷിതയെ ചുറ്റിപറ്റി ചില വിവാദങ്ങള്‍ നിറഞ്ഞിരിക്കുകയാണ് സോഷ്യലിടത്ത്. തമിഴില്‍ അന്‍ഷിത നായികയായിട്ടുള്ള ചെല്ലമ്മ സീരിയലിലെ നായകന്‍ അര്‍ണവിന്റെ ഭാര്യ ദിവ്യ ശ്രീധറാണ് അന്‍ഷിതയ്‌ക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

അര്‍ണവിന്റേയും തന്റേയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ദിവ്യ വെളിപ്പെടുത്തിയിരുന്നു. അന്‍ഷിദയും അര്‍ണവും തമ്മിലുള്ള ബന്ധത്തിന് വേണ്ടി തന്നെ അബോര്‍ഷന് നിര്‍ബന്ധിക്കുകയാണെന്നാണ് ദിവ്യ വെളിപ്പെടുത്തിയത്. ഗര്‍ഭിണിയായ തന്നെ വാട്ടര്‍ ബോട്ടില്‍ വച്ച് തല്ലി എന്നും ദിവ്യ ആരോപിച്ചിരുന്നു.

ഈ വിഷയം വൈറലായതോടെ അന്‍ഷിത തന്റെ സോഷ്യല്‍മീഡിയ പ്രൊഫൈലുകളെല്ലാം പ്രൈവറ്റാക്കി വെച്ചിരിക്കുകയായിരുന്നു. കമന്റ് ബോക്‌സ് ഓഫാക്കിയിരുന്നു. ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അന്‍ഷിത തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പബ്ലിക്കാക്കിയിരിക്കുകയാണ്. ഒപ്പം തന്നെ കുറ്റപ്പെടുത്തിയവര്‍ക്കും പരിഹസിച്ചവര്‍ക്കുമുള്ള മറുപടിയും അന്‍ഷിത പങ്കുവെച്ചിട്ടുണ്ട്.

‘നിങ്ങള്‍ക്ക് എന്റെ പ്രതിച്ഛായയെ കൊല്ലാനാവും… എന്നാല്‍ എന്നിലെ പോരാളിയെ നിങ്ങള്‍ക്ക് ഒരിക്കലും ജയിക്കാനാവില്ല’ എന്നാണ് ചെല്ലമ്മ ഗെറ്റപ്പിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അന്‍ഷിത കുറിച്ചത്.

പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ അന്‍ഷിതയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. ‘മുന്നോട്ട് പോകൂ ഡിയര്‍’ എന്നാണ് നടനും അവതാരകനുമായ അനൂപ് അന്‍ഷിതയ്ക്ക് അനുകൂലമായി കുറിച്ചത്. ‘ഒന്നായിരിയ്ക്കാം, ഐ ലവ് യു, നിനക്ക് വേണ്ടി സന്തോഷത്തോടെ ഇരിക്കാം’ എന്നിങ്ങനെയൊക്കെയാണ് ഫോട്ടോയ്ക്ക് അന്‍ഷിത നല്‍കിയ ഹാഷ്ടാഗുകള്‍.

അന്‍ഷിതയുടെ ഈ പോസ്റ്റിന് അര്‍ണവ് ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്. ‘നിങ്ങളെ തെറ്റിദ്ധരിയ്ക്കുമെന്ന് ഉറപ്പിച്ചവരോട് നിങ്ങള്‍ എന്താണെന്ന് വിശദീകരിച്ച് സമയം കളയുന്നതിലും നല്ലത് കണ്ട ഭാവം നടിക്കാതെ മുന്നോട്ട് പോകുന്നതാണ് എന്നും എല്ലാം ശരിയാവും’ എന്നും ഒരു പോസ്റ്റിന്‍ അന്‍ഷിത നേരത്തെ കുറിച്ചിരുന്നു. എന്നാല്‍ ദിവ്യയുടെ ആരോപണം പച്ച കള്ളമാണെന്ന് നടിയുടെ ഭര്‍ത്താവായ അര്‍ണവ് പറഞ്ഞിരുന്നു.

Trending

To Top