Connect with us

Hi, what are you looking for?

Film News

‘മാസ്റ്റര്‍’ ബാലതാരവും ഗായകനുമായ പൂവയ്യര്‍ പുതിയ കാര്‍ വാങ്ങി; അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ

വിജയ് ടിവിയിലെ സൂപ്പര്‍ സിംഗര്‍ ജൂനിയര്‍ ഷോയിലൂടെയാണ് പൂവയ്യര്‍ എന്ന ഗായകന്‍ ജനശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് ബിഗില്‍ എന്ന ചിത്രത്തിലെ വെരിത്താനം എന്ന ഗാനത്തിന് പിന്നണി പാടി. കൂടാതെ എആര്‍ റഹ്‌മാന്റൊപ്പം ‘മൂപ്പിള്ള തമിഴേ തായേ’ എന്ന മ്യൂസിക് വീഡിയോയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘തലപതി വിജയുടെ ‘മാസ്റ്റര്‍’ എന്ന ചിത്രത്തിലും ഏറ്റവും ഒടുവില്‍ ചിയാന്‍ വിക്രമിന്റെ ‘കോബ്ര’യിലും പൂവയ്യാര്‍ അഭിനയിച്ചു. ജീവിതത്തില്‍ ആദ്യമായി ഒരു പുതിയ കാര്‍ വാങ്ങിയെന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയ അഭിനന്ദനങ്ങളുമായി രംഗത്തെത്തി.

പ്രശാന്തും പ്രിയ ആനന്ദും അഭിനയിക്കുന്ന ‘അന്ധഗന്‍’ ആണ് പൂവയ്യരുടെ തമിഴിലെ അടുത്ത ചിത്രം.

You May Also Like