‘മമ്മൂട്ടി ഇനിയും ഇങ്ങനെ സമയം വേസ്റ്റ് ചെയ്യരുത് എന്നാണ് അഭിപ്രായം’

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മമ്മൂട്ടി ഇനിയും ഇങ്ങനെ സമയം വേസ്റ്റ് ചെയ്യരുത് എന്നാണ്…

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മമ്മൂട്ടി ഇനിയും ഇങ്ങനെ സമയം വേസ്റ്റ് ചെയ്യരുത് എന്നാണ് അഭിപ്രായം’ എന്ന് അര്‍ജുന്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

നല്ലത് ആക്കാം ആയിരുന്ന ഈ സിനിമയെ നശിപ്പിച്ച് കളഞ്ഞ ചില കാര്യങ്ങള്‍ :-
1. അനാവശ്യം ആയ non-linear story-telling… പറ്റുന്ന പണിക്ക് പോയ പോരേ?
2. Shine Tom Chacko – ഈ ചിത്രത്തിലെ ഏറ്റവും വലിയ waste- both character wise and acting wise
3.Plot holes- പ്രത്യേകിച്ച് പറയേണ്ടത് ഇല്ലെല്ലോ. എന്നാലും വേണ്ടപ്പെട്ടവരെ ഒക്കെ ചാവാന്‍ വിട്ട് കൊടുത്തിട്ട് Revenge ചെയ്യാന്‍ മാത്രം ആണോ നായകന് അറിയൂ?
4.Main Villain- എന്തിനോ വേണ്ടി തിളക്കുന്ന tattoo ക്കാരന്‍.
5. Aiswarya Lakshmi – വേറെ ഒരു സാമ്പാര്‍ – നല്ല റോള്‍സ് സെലക്ട് ചെയ്ത കൂടെ?
ബാക്കി ഒക്കെ അഡ്ജസ്റ്റ് ചെയ്ത കണ്ട് ഇരിക്കാം…
മമ്മൂട്ടി ഇനിയും ഇങ്ങനെ സമയം waste ചെയ്യരുത് എന്നാണ് എന്റെ ഒരു അഭിപ്രായം.

ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തിയ ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍.ഡി ഇല്യൂമിനേഷന്‍സ് എല്‍.എല്‍.പി ആണ്. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ്` ചിത്രത്തിലുള്ളത്. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.