Connect with us

Hi, what are you looking for?

Film News

‘ആലി നന്നായി ആസ്വദിച്ച പുസ്തകങ്ങള്‍’ പോസ്റ്റുമായി സുപ്രിയ

നിരവധി ആരാധകരുള്ള താരദമ്പതികളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട് ഇരുവരും. ഇപ്പോഴിതാ മകള്‍ അലംകൃത നന്നായി ആസ്വദിച്ചതും ഒന്നിലധികം തവണ വായിക്കുകയും ചെയ്ത കുറുച്ച പുസ്തകങ്ങള്‍ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുകയാണ് സുപ്രിയ മേനോന്‍. ‘ആലി ശരിക്കും ആസ്വദിച്ചതും ഒന്നിലധികം തവണ വായിക്കുകയും വീണ്ടും വായിക്കുകയും ചെയ്ത മറ്റൊരു പരമ്പര ഇതാ. വേനല്‍ക്കാല അവധി അടുത്തിരിക്കുകയാണെന്ന് എനിക്കറിയാം, അതിനാല്‍ നിങ്ങളുടെ കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ വാങ്ങുക.’ എന്നാണ് മകളുടെ പുസ്തകങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചത്. നിരവധി പേരാണ് സുപ്രിയയുടെ പോസ്റ്റിന് കമന്റുകളുമായെത്തിയത്.

ഇതിനു മുന്‍പും ആലിയുടെ ചിത്രങ്ങളും എഴുത്തുകളുമെല്ലാം സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ ഭാര്യ എന്ന മേല്‍വിലാസത്തിനപ്പുറം മലയാളസിനിമയില്‍ തന്റേതായൊരിടം കണ്ടെത്തിയ വ്യക്തിത്വമാണ് സുപ്രിയ മേനോന്‍. നിര്‍മ്മാതാവ് എന്ന നിലയില്‍ സജീവമാണ് സുപ്രിയ ഇന്ന്.

2011 എപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയുടെയും വിവാഹം. 2014ന് മകള്‍ അലംകൃത ജനിച്ചു. മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ താത്പര്യപ്പെടാത്ത അമ്മയാണ് സുപ്രിയ. മകളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് കരുതിയാണ് അങ്ങനെ ചെയ്യാത്തതെന്നാണ് സുപ്രിയ പറയുന്നത്.

You May Also Like