Connect with us

Hi, what are you looking for?

Film News

ഓസ്‌കറിൽ തിളങ്ങി ഇന്ത്യയുടെ ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’

4 വർഷത്തിന് ശേഷം വീണ്ടും ഇന്ത്യയിലേക്ക് ഓസ്‌കർ എത്തിയിരിക്കുകയാണ്. കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ‘എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം) വിഭാഗത്തിലാണ് പുരസ്‌കാരം നേടിയത്.മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ‘എലിഫന്റ് വിസ്പറേഴ്സ്’പറയുന്നത്.


തമിഴ്നാട്ടിലെ ഗോത്രവിഭാഗത്തിൽപെട്ട ബൊമ്മൻ ബെല്ല ദമ്പതികളുടെ ജീവിതമാണ് എലിഫന്റ് വിസ്പറേഴ്സ് എന്‌നഡോക്യുമെന്ററി. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവർ വളർത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് ഹ്രസ്വ ചിത്രത്തിന്റെ കേന്ദ്രബിന്ദു. നാൽപ്പത് മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.2022 ഡിസംബർ 8 ന് നെറ്റ്ഫ്‌ലിക്‌സിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.

കാർത്തിനി ഗോൺസാൽവസ് സംവിധാനം ചെയ്ത ഡോക്യൂമെന്ററി ഗുനീത് മോംഗയാണ് നിർമ്മിച്ചത്.മിഴിൽ ഒരുക്കിയിരിക്കുന്ന ഈ ഡോക്യുമെന്ററിയിൽ പ്രകൃതിയോടിണങ്ങി കഴിയുന്ന ആദിവാസി വിഭാഗത്തിന്റെ നേർചിത്രമാണ് കാണാൻ സാധിക്കുന്നത്.ദ എലഫന്റ് വിസ്പറേഴ്സിന് ലഭിച്ച പുരസ്‌കാരം സംവിധായിക കാർത്തികി ഗോൺസാൽവസാണ് ഏറ്റുവാങ്ങിയത്

 

 

You May Also Like