Connect with us

Hi, what are you looking for?

Film News

‘ശിവോഹം’; ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിലെ ഗാനമെത്തി!

മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവനി’ലെ ‘ശിവോഹം’ എന്ന പുതിയ ഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സത്യപ്രകാശ്, ഡോ.നാരായണൻ, ശ്രീകാന്ത് ഹരിഹരൻ, നിവാസ്, അരവിന്ദ് ശ്രീനിവാസ്, ശെൻബഗരാജ്, ടി എസ് അയ്യപ്പൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.


കെ എസ് ചിത്രയും ശങ്കർ മഹാദേവനും ആലപിച്ച ‘വീര രാജ വീര’ എന്ന ഒരു ഗാനവും ഏറെ ശ്രദ്ധനേടിയ ഒന്നായിരുന്നു. നേരത്തെ ശക്തിശ്രീ ഗോപാലൻ ചിത്രത്തിനായി ആലപിച്ച ഒരു ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മണിരത്‌നം കൽക്കി കൃഷ്ണമൂർത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്‌മാനാണ്.

വിക്രം, ജയം രവി, കാർത്തി, ഐശ്വര്യാ റായ് ബച്ചൻ,തൃഷ, റഹ്‌മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി നിരവധിതാരങ്ങൾ സിനിമയുടെ ഭാഗമാവുന്നുണ്ട്.ബൃന്ദയാണ് നൃത്ത സംവിധാനം, പൊന്നിയിൻ സെൽവൻ രാജരാജ ചോളന്റെയും കിരീടാവകാശിയുടെയും കഥപറയുന്ന സിനിമഏപ്രിൽ 28-ന് തന്നെ റിലീസ് ചെയ്യും.

You May Also Like