Film News

പുലിമുരുകനിലെ ഡയലോഗ് ആറാട്ടിലും..!! ഒന്നും ഫാന്‍സിന് വേണ്ടിയല്ല..!!

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ടിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിനിമയെ കുറിച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പ്രേക്ഷകര്‍ കരുതുന്ന പോലെ ഇതൊരു അത്ഭുത സിനിയൊന്നും അല്ലെന്ന് ആദ്യമേ പറഞ്ഞിരിക്കുകയാണ് സംവിധായകനായ ബി. ഉണ്ണികൃഷ്ണന്‍. മാത്രമല്ല മോഹന്‍ലാലിന്റെ തന്നെ ഒരുപാട് സിനിമകളുടെ റെഫറന്‍സും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

അത് സിനിമയുടെ ട്രെയിലറിലൂടെയും പ്രേക്ഷകര്‍ക്ക് വ്യക്തമായ കാര്യമാണ്. എന്നാല്‍ ട്രെയ്‌ലറില്‍ കണ്ടതിനേക്കാള്‍ ഏറെ റഫറന്‍സുകള്‍ ചിത്രത്തിലുണ്ട് എന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. സിനിമയെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ… ഉദയകൃഷ്ണ തിരക്കഥ എഴുതിയ പുലിമുകനില്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ട ഡയലോഗാണ് ‘കേട്ടറവിനെക്കാള്‍ വലുതാണ് മുരുകനെന്ന സത്യം’. അതിനെ വേറൊരു തലത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പക്ഷേ ആറാട്ടില്‍ ആ ഡയലോഗ് പറയുന്നത് ലാല്‍ സാറാണ്. അത് ഫാന്‍സിന് വേണ്ടി ചെയ്തതല്ല. തങ്ങള്‍ എന്‍ജോയ് ചെയ്തങ്ങ് ചെയ്തതാണ്. സിനിമയിലുടനീളം റഫറന്‍സസുണ്ട്. എന്നാല്‍ സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ആ റഫറന്‍സുകള്‍ യൂസ് ചെയ്തിരിക്കുന്നത്. അത് സിനിമ കാണുമ്പോള്‍ ബോധ്യമാകും എന്നാണ് സംവിധായകന്‍ പറയുന്നത്. ഫെബ്രുവരി 18ന് ആണ് ആറാട്ട് തിയേറ്ററുകളില്‍ എത്തുന്നത്. നെയ്യാറ്റിന്‍ക്കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എന്നയാള്‍ എത്തുന്നതിനെ ചുറ്റിപറ്റിയുളള സംഭവവികാസങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.

Trending

To Top