Film News

ജൂനിയര്‍ ആര്‍ട്ടിസ്റ്റ്‌നൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന അള്‍ട്ടിമേറ്റ് താരപുത്രന്‍!! ആര്‍തര്‍ ആന്റണിയെ കണ്ടപ്പോള്‍ പ്രണവ് മോഹന്‍ലാലിനെ ഓര്‍മ്മ വന്നു…

മലയാളത്തിലെ സുന്ദരനായ വില്ലനാണ് ബാബു ആന്റണി. വില്ലന്‍ കഥാപത്രത്തിന്റെ പര്യായമായി തന്നെ ബാബു ആന്റണി മാറിയിരുന്നു. അദ്ദേഹത്തിന്റെ കുടുംബവും ഏറെ ആരാധകരുള്ളവരാണ്. ഭാര്യ ഈവ്ജീനിയയും മക്കളായ ആര്‍തറും അലക്‌സും ആരാധരേറെയുള്ള താരപുത്രന്മാരാണ്.

ബാബു ആന്റണിയും മകന്‍ ആര്‍തര്‍ ആന്റണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ദ ഗ്രേറ്റ് എസ്‌കേപ്പ് അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബാബു ആന്റണിയുടെ ഭാര്യ ഇവ്ഗനിയ, മകന്‍ അല്ക്സ് ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇപ്പോഴിതാ താരപുത്രന്‍ ആര്‍തര്‍ ആന്റണിയെ കുറിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. രാജേഷ് പൊതാവൂര്‍ പങ്കുവച്ച കുറിപ്പിങ്ങനെയാണ്. താരപുത്രന്റെ എളിമയെ കുറിച്ചാണ് രാജേഷിന്റെ പോസ്റ്റ്.

11ന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രിയപ്പെട്ട ആര്‍തര്‍നെ ഇന്നലെ ഞാന്‍ വീണ്ടും കണ്ടു…. മലയാളികളുടെ അഭിമാനമായ
പ്രിയങ്കരനായ
ആക്ഷന്‍ ഹീറോ ‘ബാബു ആന്റണി’ സര്‍ ന്റെ മൂത്ത മകന്‍…????
വര്‍ഷങ്ങള്‍ക്കു മുന്‍പേ
ഒരു ലൊക്കേഷന്‍ യാത്രക്കിടെ കുഞ്ഞ് ആര്‍തറിന്റെ ഒപ്പം ഞാന്‍ എടുത്ത ഫോട്ടോയും, അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട നിമിഷങ്ങളും ഞാന്‍ അദ്ദേഹത്തോട്
പങ്കുവെച്ചു… !
വളരെയകാംക്ഷയോടെ
അദ്ദേഹം അത് കേട്ടിരുന്നു
അന്ന് ഞാന്‍ അദ്ദേഹത്തിന്റെ തോളില്‍ കൈവെച്ച് എടുത്ത ഫോട്ടോ കണ്ട് ഇന്ന് എനിക്ക് തന്നെ ചിരി വന്നു… കാരണം ഇന്ന് ഞാന്‍ അദ്ദേഹത്തിന്റെ തോളില്‍ തൊടാന്‍പോലും ഒരുപാട് ഞാന്‍ വളരേണ്ടിയിരിക്കുന്നു….
Babu Antony സാറിനെ കാള്‍ ഹൈറ്റ് ഉണ്ട് ഇപ്പൊ.. സാറിന്റെ പഴയ ലുക്ക് ഓര്‍മ്മിപ്പിക്കും വിധം
മുടി നീട്ടി വളര്‍ത്തിയിരിക്കുന്നു…
അതെ സുന്ദരമായ ചിരി
വെരി ഹാന്‍സം…
എല്ലാ അഭ്യാസ മുറകളും അറിയുന്ന, ഇപ്പോള്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ പ്രധാന കഥാപാത്രം അഭിനയിച്ച..
ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള
ഒരു അള്‍ട്ടിമേറ്റ് താരപുത്രന്‍… അതാണ് ആര്‍തര്‍
‘ ഇടുക്കി ഗോള്‍ഡിന്റെ’ ഷൂട്ടിംഗ് സമയത്ത് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു വലിയ ‘സ്പാനിഷ് ‘ ഡയലോഗ് ഒറ്റ ടേക്കില്‍ പറഞ്ഞു ok ആക്കി കയ്യടി വാങ്ങിയ ആ കൊച്ചു മിടുക്കനായ ആര്‍തറിനെ ഈ നിമിഷത്തിലും ഓര്‍ത്തുപോകുന്നു…
ഇപ്രാവശ്യം അദ്ദേഹം എന്നെ ഞെട്ടിച്ചത് പല കാരണങ്ങള്‍ കൊണ്ടാണ്
അമേരിക്കയില്‍ 12 വരെ പഠിച്ച അദ്ദേഹം
വളരെ നല്ല രീതിയില്‍ മലയാളം സംസാരിക്കുന്നു..
എന്നോട് കമ്മ്യൂണിക്കേഷന്‍ ആയി
മലയാളം പറയുന്നത് കേട്ട് പലപ്പോഴും ഞെട്ടി പോയി…
വളരെ എളിമയുള്ള, സ്‌നേഹമുള്ള മനുഷ്യനാണ്… അദ്ദേഹം
പിന്നീട് ഞങ്ങള്‍ ഒപ്പം സന്ദര്‍ശിച്ച ഒരു സിനിമ സെറ്റില്‍ വച്ച്

ഫുഡ് കഴിക്കാന്‍ ക്ഷണിച്ചപ്പോള്‍… എനിക്കൊരു പരിഗണനയും വേണ്ട എന്നും പറഞ്ഞുകൊണ്ട് ‘സാധാരണക്കാരില്‍ സാധാരണക്കാരനായിരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ്‌നൊപ്പം ഇരുന്ന് ഭക്ഷണം വിളമ്പി കഴിക്കുന്ന ആ താരപുത്രനെ കണ്ടപ്പോള്‍
പ്രിയപ്പെട്ട ലാലേട്ടന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ ഓര്‍മ്മ വന്നു…
‘നമ്മുടെ എല്ലാവരും മനുഷ്യര്‍ അല്ലെ ചേട്ടാ.. ‘എന്നാണ് ഇദ്ദേഹം ഇതിന് മറുപടി നല്‍കിയത്….
ഓരോ കാര്യങ്ങളും അത്രയേറെ നിരീക്ഷിക്കുന്ന, അതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന
അച്ഛനെപ്പോലെ തന്നെ
നല്ല സ്വഭാവഗുണങ്ങളും, കഴിവുകളും തികഞ്ഞ ഈ പ്രിയ കലാകാരന്‍… എന്തുകൊണ്ടും ഇനി വരാന്‍ പോകുന്ന സൂപ്പര്‍ ഹീറോ ആയിരിക്കും…. Arthur Antony
ഉടന്‍തന്നെ അങ്ങനെ ഒരു സിനിമയ്ക്കായി ഓരോ മലയാളിയെയും പോലെ ഞാനും കാത്തിരിക്കുന്നു…. എന്നാണ് രാജേഷ് കുറിച്ചത്.

Trending

To Top