Connect with us

Hi, what are you looking for?

Film News

താരങ്ങളുടെ ലഹരി ഉപയോഗം!! സെറ്റില്‍ ഇനി ഷാഡോ പോലീസ് ഉണ്ടാകും

മലയാള സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗ ആരോപണത്തില്‍ നടപടിയാരംഭിച്ച് പോലീസ്. ലൊക്കേഷനുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസിനെ വിന്യസിക്കുമെന്നും ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ റെയ്ഡ് നടത്തുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്‍ അറിയിച്ചു.

പക്ഷെ ഇതുവരെ ആരില്‍നിന്നും പോലീസിന് പരാതി ലഭിച്ചിട്ടില്ല. വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്‌സൈസ് രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ പോലീസും മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരുടെ സ്വാഗതാര്‍ഹമാണെന്നും കമ്മീഷണര്‍ പറഞ്ഞു.

നടന്മാരായ ശ്രീനാഥ് ഭാസി-ഷെയ്ന്‍ നിഗം എന്നിവരുടെ വിലക്കുമായി ബന്ധപ്പെട്ടാണ് ലഹരി ചര്‍ച്ചകളും ഉയര്‍ന്നത്. താരങ്ങള്‍ക്കെതിരെ ലഹരി ഉപയോഗിക്കുന്നെന്നും ആരോപണം ഉയര്‍ന്നിരുന്നു.

മാത്രമല്ല കഴിഞ്ഞ ദിവസം നടന്‍ ടിനി ടോമും ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. തന്റെ മകനെ സിനിമയിലേക്ക് വിടാത്തത് മയക്കുമരുന്ന് ഭയന്നാണെന്നും താരംപറഞ്ഞിരുന്നു. ഒരു താരത്തിന്റെ പല്ലുകള്‍ വരെ പൊടിഞ്ഞുതുടങ്ങിയെന്നും ടിനി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസിന്റെ നടപടിയും.

You May Also Like