Connect with us

Hi, what are you looking for?

Film News

ഇവരൊന്നും എവിടേം പോയിട്ടില്ല!!! നമ്മുടെ കൈയ്യകലത്ത് തന്നെ എല്ലാരുമുണ്ട്!!!

മലയാള സിനിമയുടെ സുവര്‍ണ കാലം കടന്നുപോകുകയാണോ? അത്രമാത്രം പ്രതിഭകളെയാണ് അടുത്തകാലത്ത് മലയാള സിനിമയ്ക്ക് നഷ്ടമായത്. കടന്നു പോയവരൊക്കെയും അത്രമേല്‍ ചിരിപ്പിച്ചവരാണ്. നമ്മളെ ഒരുപാട് ചിരിപ്പിച്ച് നമ്മുടെ ആയുസ് കൂട്ടിയിട്ട് അവരൊക്കെ അങ്ങ് കടന്നുപോയിരിക്കുകയാണ്. അവരില്ലാതെ ഇനിയൊരു സിനിമ കൂടി നമുക്ക് ചിന്തിക്കാന്‍ ആവില്ല. കല്‍പ്പന, കലാഭവന്‍ മണി, നെടുമുടി വേണു, കെപിഎസി ലളിത ആ നിരയില്‍ അവസാനം ഇന്നസെന്റും കടന്നുപോയി. എന്നാല്‍ അവരെയൊന്നും നമ്മള്‍ മിസ് ചെയ്യില്ലെന്ന് പറയുകയാണ് ഐശ്വര്യ.

കുട്ടിക്കാലം മുതലേ, സിനിമകള്‍ ആസ്വദിച്ചു തുടങ്ങിയ കാലം തൊട്ടേ കണ്ടു ശീലിച്ച മുഖങ്ങള്‍ ഓരോന്നും കൊഴിഞ്ഞു പോയിരിക്കുന്നു. യാഥാര്‍ഥ്യമാണെങ്കിലും, ഓര്‍ക്കുമ്പോ ഒരു വിങ്ങല്‍ ഉണ്ട്.

നമ്മളെ ഒത്തിരി ചിരിപ്പിച്ചവരാണ്, സന്തോഷിപ്പിച്ചവരാണ്, അവരുടേതായ ഒരു സ്പര്‍ശം മലയാളസിനിമയ്ക്ക് പകര്‍ന്നു തന്നു പോയവരാണ്.. പകരക്കാരില്ലാത്ത ഇരിപ്പിടങ്ങള്‍ ഇവിടം ഉപേക്ഷിച്ചു പോയവരാണ്.

നമ്മള്‍ അവരെ ഒത്തിരി മിസ് ചെയ്യും പക്ഷെ മറക്കൂല ?? ഇവരൊന്നും എവിടേം പോയിട്ടില്ല ?? ടീവി തുറന്നാല്‍, jzt ഒന്ന് യുട്യൂബ് നോക്കിയാ, ഈ സോഷ്യല്‍ മീഡിയ ഏതായാലും വെറുതെ ഒന്ന് സ്‌ക്രോള്‍ ചെയ്താ നമ്മുടെ കയ്യകലത്തു തന്നെ എല്ലാരുമുണ്ട് ??

ഒരു കാലഘട്ടത്തിന്റെ, നമ്മുടെ സിനിമാ ലോകത്തിന്റെ പൊന്‍താരകങ്ങളായി ഓരോ മലയാളിയുടെയും മനസ്സില്‍ നിറസാനിധ്യമായി ഇവരെന്നുമുണ്ടാവും….??
സ്‌നേഹം മാത്രം ?? എന്നാണ് ഐശ്വര്യ കുറിച്ചത്.

You May Also Like