Film News

ചെമ്പന്‍ വിനോദിന്റെ ഭാര്യയും ഭീമന്റെ വഴിയില്‍…

മലയാള സിനിമയിലെ പ്രശസ്ത താരം നടന്‍ ചെമ്പന്‍ വിനോദിന്റെ ഭാര്യയും സിനിമാ രംഗത്തേക്ക് എത്തുകയാണ് പുതിയ ചിത്രം ഭീമന്റെ വഴിയിലൂടെ. കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയാണ് ഭീമന്റെ വഴി. ചെമ്പന്‍ വിനോദ് തന്നെയാണ് ഭാര്യയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ചിത്രത്തില്‍ ഒരു നഴ്‌സിന്റെ കഥാപാത്രത്തെയാണ് മറിയം തോമസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയ്ലറിലും മറിയത്തിന്റെ കഥാപാത്രത്തെ കാണിക്കുന്നുണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്തായിരുന്നു ചെമ്പന്‍ വിനോദും മറിയവും വിവാഹിതരായത്. സൈക്കോളജിസ്റ്റാണ് മറിയം.

കുഞ്ചാക്കോ ബോബനും ചെമ്പന്‍ വിനോദും കേന്ദ്രകഥാപാത്രങ്ങളാവുന്ന സിനിമ അഷ്റഫ് ഹംസയാണ് സംവിധാനം ചെയ്തിരിക്കുന്നത്. വിന്‍സി അലോഷ്യസ്, ബിനു പപ്പു, ജിനു ജോസഫ്, നിര്‍മ്മല്‍ പാലാഴി, പ്രമോദ് വെളിയനാട്, സുരാജ് വെഞ്ഞാറമൂട്, ഭഗത് മാനുവല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. റിമ കല്ലിങ്കല്‍, ആഷിഖ് അബു,

ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ചെമ്പന്‍ വിനോദ് ആണ്. സിനിമയിലെ പുതിയ ഗാനം ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.

 

Trending

To Top