Film News

ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തു; നടി തപ്സി പന്നുവിനെതിരെ പരാതി

ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നടി തപ്സി പന്നുവിനെതിരെ പരാതി.ബിജെപി എംഎൽഎ മാലിനി ഗൗറിന്റെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗറാണ് നടിയ്‌ക്കെതിരെ പരാതി നൽകിയത്.അടുത്തിടെ ഗ്ലാമർ വസ്ത്രത്തോടൊപ്പം ലക്ഷ്മി ദേവിയുടെ ഡിസൈനിലുള്ള മാല ധരിച്ചിരുന്ന തപ്സി.


ദിവലങ്ങൾക്ക് മുന്നെ മുംബൈയിൽ വച്ച് നടന്ന ലാക്മെ ഫാഷൻ വീക്കിലാണ് തപ്സി പന്നു ചുവന്ന നിറത്തിലുള്ള ഗൗണിനൊപ്പം ഹിന്ദു ദൈവം ലക്ഷ്മി ദേവിയുടെ ഡിസൈനുള്ള മാല ധരിച്ചെത്തിയത് ഇത് മതവികാരം വ്രണപ്പെടുത്തുകയും സനാതന ധർമത്തിന്റെ പ്രതിച്ഛായ നഷ്ട്പ്പെടുത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഏകലവ്യ ഗൗർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

ഇക്കഴിഞ്ഞ മാർച്ച് 14ന് തപ്സി പന്നു തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്തതായി ഗൗർ തന്റെ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ലാക്മെ ഫാഷൻ വീക്കിൽ റിലയൻസ് ജൂവൽസിന്റെ അക്ഷയതൃതീയ കളക്ഷനിലെ ആഭരണങ്ങളണ് ബോളിവുഡ് താരം തപ്സി പന്നു ധരിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Taapsee Pannu (@taapsee)

Trending

To Top