Connect with us

Hi, what are you looking for?

Film News

‘മരണം ആരെയും വിശുദ്ധന്‍ ആക്കുന്നില്ല. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത തെറ്റുകള്‍ മരിച്ചു കഴിഞ്ഞ് പറയാന്‍ പാടില്ലെന്നും ഇല്ല’

നടന്‍ ഇന്നസെന്റിന്റെ വേര്‍പാട് നല്‍കിയ വേദനയില്‍ നിന്നും മുക്തി നേടിയിട്ടില്ല ഇതുവരെ മലയാളികള്‍. തങ്ങളുടെ പ്രിയപ്പെട്ട ഇന്നസെന്റേട്ടന്‍, ഇന്നച്ചന്‍.. ഇനിയില്ലെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനുള്ള ശ്രമത്തിലാണ് മലയാള സിനിമയിലെ ഓരോ കലാകാരന്മാരും. അഭിനേതാക്കള്‍ മുതല്‍ അണിയറ പ്രവര്‍ത്തകര്‍ വരെ, സിനിമയുടെ ഭാഗമാകുന്ന ഓരോരുത്തര്‍ക്കും ഏറ്റവും നല്ല ഓര്‍മ്മകളും അനുഭവങ്ങളും സമ്മാനിച്ചാണ് അവരുടെ പ്രിയപ്പെട്ട ഇന്നസെന്റ് യാത്രയായത്.

അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വേര്‍പാട് വാര്‍ത്ത അറിഞ്ഞ് അത്രയധികം സഹപ്രവര്‍ത്തര്‍ ഒരുനോക്ക് കാണാന്‍ ഓടിയെത്തിയതും. എന്നാല്‍ ഇടക്കാലത്ത് ചില വിമര്‍ശനങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മരണം ആരെയും വിശുദ്ധന്‍ ആക്കുന്നില്ല. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത തെറ്റുകള്‍ മരിച്ചു കഴിഞ്ഞ് പറയാന്‍ പാടില്ലെന്നും ഇല്ലയെന്നു പറഞ്ഞാണ് അഖില്‍ അശോകന്‍ പങ്കുവെച്ച കുറിപ്പ് തുടങ്ങുന്നത്.

‘മരണം ആരെയും വിശുദ്ധന്‍ ആക്കുന്നില്ല. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത തെറ്റുകള്‍ മരിച്ചു കഴിഞ്ഞ് പറയാന്‍ പാടില്ലെന്നും ഇല്ല. അതില്‍ ഇന്നസെന്റിനും പ്രത്യേകത ഒന്നുമില്ല.
അദ്ദേഹത്തിനെതിരെ ഉള്ള ആരോപണം അതിജീവിതക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നാണ്. സ്വന്തം സ്ഥാപനത്തിലോ പരിചയത്തിലോ ഉള്ള രണ്ടു പേരില്‍ ഒരാള്‍ അക്രമത്തിനു (എന്ത് തരത്തില്‍ ഉള്ളത് ആയാലും) ഇരയാവുകയും മറ്റേ ആള്‍ ആരോപണ വിധേയന്‍ ആകുകയും ചെയ്താല്‍ രണ്ടു പേരെയും പരിചയം ഉള്ള ആളെന്ന നിലയില്‍ നിഷ്പക്ഷ നിലപാട് എടുക്കേണ്ടി വരും. അത് കുറരോപിതന്‍ കുറ്റം സമ്മതിക്കുന്നത് വരെയോ കുറ്റം തെളിയിക്കപ്പെടുന്നത് വരെയോ അങ്ങനെ തന്നെ തുടരുകയും ചെയ്യും. അതാണ് സിനിമ ഫീല്‍ഡില്‍ പലരും ചെയ്തത്. അത് തന്നെയാണ് ഇന്നസെന്റും ചെയ്തത്. അല്ലാതെ നേരിട്ടു കാണാതെ, അയാള്‍ കുറ്റം സമ്മതിക്കാതെ, തെളിയിക്കപ്പെടാതെ എങ്ങനെ അയാളെ കുറ്റപ്പെടുത്തും? അറിഞ്ഞുകൊണ്ട് അയാളെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ തെറ്റാകുന്നുള്ളൂ. ഇന്നസെന്റ് ഏതെങ്കിലും രീതിയില്‍ ഈ കേസില്‍ ഇടപെടാനോ ദിലീപിനെ രക്ഷിക്കാനോ ശ്രമിച്ചിട്ടുണ്ട് എന്ന് എന്റെ അറിവില്‍ ഇല്ല. ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. മരിച്ചതുകൊണ്ടല്ല നിഷ്പക്ഷത കാണിച്ചതുകൊണ്ടാണ് അദ്ദേഹത്തെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നത്’.

You May Also Like