Film News

ഞങ്ങള്‍ അനുഭവിച്ച വേദന ഇതുകൊണ്ട് ഒന്നും മാറില്ല..! റോബിന്റെ വീഡിയോയ്ക്ക് മറുപടിയുമായി ദില്‍ഷയുടെ സഹോദരിമാര്‍!

ദില്‍ഷയ്ക്ക് എതിരെ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ നിര്‍ത്തണം എന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് ഡോക്ടര്‍ റോബിന്‍ രംഗത്ത് വന്നതിന് പിന്നാലെ..ഇപ്പോഴിതാ ദില്‍ഷയുടെ സഹോദരിമാര്‍ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകാണ്. സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ വീഡിയോയിലൂടെ റോബിന് മറുപടി നല്‍കിയിരിക്കുന്നത്. റോബിന്‍ ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്, ദില്‍ഷയേയും കുടുംബത്തേയും ഇനി നെഗറ്റീവ് കമന്റ് ചെയ്ത് ചെയ്ത് വിഷമിപ്പിക്കരുത് എന്നും,

പ്രശ്‌നങ്ങള്‍ എല്ലാം ഞങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചു എന്നും റോബിന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് ദില്‍ഷയുടെ സഹോദരിമാര്‍ ഇപ്പോള്‍ നല്‍കിയത്. റോബിന്റെ വീഡിയോ കണ്ടു.. നന്ദിയുണ്ട് എന്ന് പറഞ്ഞ ഇവര്‍.. എന്നാല്‍ ഇത് പങ്കുവെയ്ക്കാന്‍ റോബിന്‍ ഒരുപാട് വൈകിപ്പോയി എന്നും.. ഇതുകൊണ്ട് ഒന്നും ഞങ്ങള്‍ക്കുണ്ടായ വേദനകള്‍ മാറില്ലെന്നും പറഞ്ഞു. അതേസമയം, റോബിന്‍ ഈ വീഡിയോ ഇടുന്നതിന് മുന്‍പ് കാര്യങ്ങള്‍

എല്ലാം വിശദീകരിച്ച് ഞങ്ങള്‍ ഒരു വീഡിയോ ഇട്ടിരുന്നു എന്നും അത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ട് എങ്കില്‍ സോറി എന്നും ഇവര്‍ പറഞ്ഞു. ഇപ്പോഴെങ്കിലും തന്റെ ആരാധകരോട് ഇനി ദില്‍ഷയ്ക്ക് എതിരെ മോശം കമന്റുകള്‍ ഇടരുതെന്ന് പറയാനുള്ള മനസ്സ് റോബിന്‍ കാണിച്ചല്ലോ.. ആ മനസ്സിന് നന്ദി.. പക്ഷേ കുറച്ച് വൈകിപ്പോയി.. ഞങ്ങള്‍ക്കുണ്ടായ വേദനയും ഡീഗ്രേഡിംഗും ഒന്നും ഇതുകൊണ്ട് മാറാന്‍ പോകുന്നില്ല,, എന്നാലും നന്ദി.

അതേസമയം റോബിന്റെ വിവാഹ വാര്‍ത്ത കേട്ടു എന്നും.. ഒരുപാട് സന്തോഷം ഉണ്ടെന്നും ദില്‍ഷയുടെ സഹോദരിമാര്‍ പറഞ്ഞു. ഭാവിയില്‍ ഇരുവര്‍ക്കും നല്ലത് മാത്രം ഉണ്ടാകട്ടെ എന്ന് ആശംസിച്ചാണ് ദില്‍ഷയുടെ സഹോദരിമാര്‍ ഈ വീഡിയോ അവസാനിപ്പിച്ചത്.

Trending

To Top