‘ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല, അതിന് വിനായകന്‍ കുറച്ചധികം ശ്രമിക്കേണ്ടിവരും’

സംവിധായകന്‍ രഞ്ജിത്ത് സെന്‍ട്രല്‍ ജയിലിലെത്തി ദിലീപിനെ കണ്ടുമടങ്ങുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു വിനായകന്‍. രഞ്ജിത്തിന് ആ പോസ്റ്റ് കൊണ്ടെന്നും അത് താന്‍ കണ്ടെന്നും വിനായകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ലോകത്ത് മാന്യനെന്ന് വെള്ളപൂശി…

director renjith against vinayakan

സംവിധായകന്‍ രഞ്ജിത്ത് സെന്‍ട്രല്‍ ജയിലിലെത്തി ദിലീപിനെ കണ്ടുമടങ്ങുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു വിനായകന്‍. രഞ്ജിത്തിന് ആ പോസ്റ്റ് കൊണ്ടെന്നും അത് താന്‍ കണ്ടെന്നും വിനായകന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ ലോകത്ത് മാന്യനെന്ന് വെള്ളപൂശി നടക്കുന്ന അമാന്യന്മാരെ മുഖത്ത് നോക്കി ചീത്തപറയാന്‍ മടിക്കില്ലെന്നും വിനായകന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രഞ്ജിത്ത്.

വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ലെന്നും അതിന് ഈ ജന്മം മതിയാവില്ലെന്നും രഞ്ജിത്ത് മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നുവെന്നും രഞ്ജിത്ത് പ്രതികരിച്ചു.

‘ഇവന്‍ ആരെ ഉദ്ദേശിച്ചാണ് എറിഞ്ഞതെന്ന് ഇവന്‍ ആദ്യം മനസ്സിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല,അതിന് വിനായകന്‍ കുറച്ചധികം ശ്രമിക്കേണ്ടിവരും. അതിന് ഈ ജന്മവും മതിയാവില്ല.’ എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.