Connect with us

Hi, what are you looking for?

Film News

രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ കണ്ടുകൊണ്ടിരിക്കെ ആരാധകന്‍ മരിച്ചു

Fan Dies Watching RRR Benefit Show in Theatre
Fan Dies Watching RRR Benefit Show in Theatre

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ സങ്കടപ്പെടുത്തുന്ന ഒരു വാര്‍ത്ത കൂടി ‘ആര്‍ആര്‍ആറു’മായി ബന്ധപ്പെട്ട് വന്നിരിക്കുകയാണ്. ഒരു ആരാധകന്‍ ചിത്രം കണ്ടുകൊണ്ടേയിരിക്കേ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുപ്പതുകാരനായ ആരാധകനാണ് മരണം സംഭവിച്ചത്. ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രം ആന്ധ്രപ്രദേശിലെ അനന്തപുര് എസ്‌വി മാക്‌സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കെയാണ് സംഭവം. കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും രാജമൗലിയുടെ അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന ‘ആര്‍ആര്‍ആറി’ല്‍ അഭിനയിക്കുന്നു.

1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്.. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയാണ് ചിത്രത്തിന്റെ പ്രമേയം.

You May Also Like