Connect with us

Hi, what are you looking for?

Film News

‘ഇനി വെറും 15 ദിവസങ്ങളേയുള്ളു’ അമിത് ചക്കാലക്കലിന്റെ ‘തേര്’ ടീസര്‍

അമിത് ചക്കാലക്കല്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം തേരിന്റെ ടീസര്‍ പുറത്തുവിട്ടു. എസ്.ജെ സിനു സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിലെത്തുന്ന ചിത്രമാണ്. ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലക്കല്‍ – എസ് ജെ സിനു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമാണ് തേര്.
ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിച്ചിരിക്കുകയാണ്. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രമാണ് തേര്. ചിത്രം നിര്‍മ്മിക്കുന്നത് ജോബി പി സാമാണ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് തേര്.

അമിത് ചക്കാലക്കലിനെ കൂടാതെ കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിജയരാഘവന്‍, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, പ്രമോദ് വെളിയനാട്, സഞ്ജു ശിവറാം, അസീസ് നെടുമങ്ങാട്, സ്മിനു സിജോ, നില്‍ജ കെ. ബേബി, വീണ നായര്‍, റിയ സൈറ, സുരേഷ് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പ്രധാനമായും പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ആണ് നടത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. തിരക്കഥ, സംഭാഷണം ഒരുക്കുന്നത് ദിനില്‍ പി കെയാണ്. ടി ഡി ശ്രീനിവാസാണ് ഛായാഗ്രഹണം. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മുഹമ്മദ്, ആര്‍ട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്‌സ്: വിക്കി മാസ്റ്റര്‍, ദിനേശ് കാശി, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.

You May Also Like