Connect with us

Hi, what are you looking for?

Film News

കടുവയുടെ രണ്ടാം ഭാഗം! മോഹന്‍ലാലോ മമ്മൂട്ടിയോ..? സുരേഷ് ഗോപിയിലും പ്രതീക്ഷ!

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഷാജി കൈലാസ് ചിത്രം കടുവ തീയറ്ററുകളിലേക്ക് എത്തിയത്, ഒരു ആക്ഷന്‍ മാസ് പടം പ്രതീക്ഷിച്ച് പോയ പ്രേക്ഷകര്‍ക്ക് ഈ സിനിമ ഒരു ആഘോഷം തന്നെ ആയിരുന്നു. പൃഥ്വിരാജ് ആണ് കടുവയില്‍ നായക വേഷം കൈകാര്യം ചെയ്ത് എത്തിയത്. ഇപ്പോഴിതാ കടുവയുടെ രണ്ടാം ഭാഗത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നത്. സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയ പൃഥ്വിരാജ് തന്നെ ഇതേ കുറിച്ച് ഒരു സൂചന പ്രകടിപ്പിച്ചിരുന്നു.

പൃഥ്വിയുടെ കഥാപാത്രമായ കടുവാക്കുന്നേല്‍ കുര്യച്ചന്റെ അച്ഛന്‍ കഥാപാത്രത്തെ കുറിച്ചായിരുന്നു അന്ന് നടന്‍ പറഞ്ഞത്. അച്ഛന്‍ കഥാപാത്രത്തിന്റെ കഥ ഇതിലും മാസാണെന്ന് അന്ന് താരം പറഞ്ഞതോടെ ആരായിരിക്കും ആ കഥാപാത്രമായി എത്തുക എന്ന ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്.

അത് മമ്മൂക്കയോ മോഹന്‍ലാലോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. അതേസമയം, സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായിരിക്കും ആ അച്ഛന്‍ കഥാപാത്രത്തെ കൈകാര്യം ചെയ്യുക എന്നാണ് പറയപ്പെടുന്നത്. സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് ജിനു എബ്രഹാമും.. രണ്ടാം ഭാഗത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു.

അതേസമയം, പൃഥ്വിരാജിന്റെ ഫിലീം കരിയറിലെ തന്നെ മികച്ച സിനിമകളില്‍ ഒന്നായി മാറിയിരിക്കുകയാണ് കടുവ. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം അവസാനത്തെ നിമയ കുരുക്കുകള്‍ പോലും മറി കടന്നാണ് തീയറ്ററുകളില്‍ എത്തിയിരുന്നത്.

You May Also Like