‘പ്രതീക്ഷയ്ക്ക് അപ്പുറം പ്രേക്ഷകനെ പിടിച്ചിരുത്തിയ ഒരു സിനിമ’

ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും കഥയുമായാണ് സംവിധായകന്‍ എസ്.ജെ. സിനു സംവിധാനം ചെയ്ത ‘തേര്’ തിയേറ്ററുകളിലെത്തിയത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ്…

ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിന്റെയും കഥയുമായാണ് സംവിധായകന്‍ എസ്.ജെ. സിനു സംവിധാനം ചെയ്ത ‘തേര്’ തിയേറ്ററുകളിലെത്തിയത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘പ്രതീക്ഷയ്ക്ക് അപ്പുറം പ്രേക്ഷകനെ പിടിച്ചിരുത്തിയ ഒരു സിനിമയായിട്ടാണ് അനുഭവപ്പെട്ടതെന്നാണ് ഗിരീഷ് കുന്നുമ്മല്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

തേര് എന്ന പുതിയ സിനിമ കണ്ടു
പ്രതീക്ഷയ്ക്ക് അപ്പുറം പ്രേക്ഷകനെ പിടിച്ചിരുത്തിയ ഒരു സിനിമയായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.
വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥാഗതി സിനിമയുടെ ഇന്‍ട്രസ്റ്റിംഗ് ആയി ഫീല്‍ ചെയ്തു. കഥാപാത്രങ്ങള്‍ക്ക് എല്ലാം തുല്യപ്രാധി നിത്യം കൊടുത്തു കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഇതില്‍ എടുത്തു പറയേണ്ടത് കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ചപോലീസ് കഥാപാത്രത്തെക്കുറിച്ചാണ്.
അടുത്തു വന്ന അദ്ദേഹത്തിന്റെ മറ്റു എല്ലാ സിനിമകളിലും എന്നത് പോലെ
‘തേരി’ലെ പോലീസ് കഥാപാത്രവും വളരെഗംഭീരമാക്കി.
അദ്ദേഹത്തോടൊപ്പം മറ്റ് എല്ലാ അഭിനേ താക്കളും അവരവരുടെ ഭാഗം വളരെ മനോഹരമാക്കി.
നല്ലൊരു ഫാമിലി, ത്രില്ലെര്‍ എന്റര്‍ടൈന്‍ ആണ് ഈ ചിത്രമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുടുംബപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ആക്ഷന്‍ ത്രില്ലെര്‍ ചിത്രം ചൂണ്ടിക്കാണിക്കുന്നത് നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയില്‍ അതിജീവനം നടത്തുന്ന സാധാരണക്കാരുടെ കഥയിലേക്കാണ്. ബ്ലൂ ഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ജോബി പി സാം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, ബാബു രാജ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സഞ്ജു ശിവറാം, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

തിരക്കഥ ദിനില്‍ പി.കെ, ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ടിഡി ശ്രീനിവാസന്‍, സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് യാക്സണും നേഹയും ചേര്‍ന്നാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മുഹമ്മദ്, ആര്‍ട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, മേക്കപ്പ് ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ അനിരുദ്ധ് സന്തോഷ്, ഡിസൈന്‍സ് മനു ഡാവിഞ്ചി, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.