Connect with us

Hi, what are you looking for?

Film News

‘ഒരു പ്രതീക്ഷയുമില്ലാതെ പോയി കണ്ട് മനസ് നിറഞ്ഞ് തീയറ്ററില്‍ നിന്നും ഇറങ്ങിയ പടം’

ബാഷ് മൊഹമ്മദ് സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയാണ് ‘എന്നാലും എന്റെ അളിയാ’. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യം ലവ് ജിഹാദ് എന്നായിരുന്നു ചിത്രത്തിന് പേരിട്ടത് എന്നാല്‍ അതിന് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് പേരു മാറ്റുകയായിരുന്നു. ഗായത്രി അരുണാണ് ചിത്രത്തിലെ നായിക. സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് എന്നാലും എന്റെ അളിയാ നിര്‍മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു പ്രതീക്ഷയുമില്ലാതെ പോയി കണ്ട് മനസ് നിറഞ്ഞ് തീയറ്ററില്‍ നിന്നും ഇറങ്ങിയ പടമെന്നാണ് അരുണ്‍ നായര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കോമഡി സിനിമയിലേക്ക് സുരാജിന്റെ മടങ്ങിവരവ് – എന്നാലും എന്റെ അളിയാ. ??
ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു പ്രതീക്ഷയുമില്ലാതെ പോയി കണ്ട് മനസ് നിറഞ്ഞ് തീയറ്ററില്‍ നിന്നും ഇറങ്ങിയ പടം. ??
ലവ് ജിഹാദ് എന്ന് ആദ്യം പേരിട്ടിരുന്ന ചിത്രം പിന്നീട് എന്നാലും എന്റെ അളിയാ എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ ആവണം അങ്ങനെ ചെയ്തെങ്കിലും ഈ സിനിമക്ക് 100% യോജിച്ച പേര് ‘ എന്നാലും എന്റെ അളിയാ’ എന്നത് തന്നെയാണ്.
അല്ലറ ചില്ലറ വിഷമങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയുന്ന ബാലുവിന്റെ കുടുംബത്തിലേക്ക് അയാളുടെ അളിയന്‍ എത്തുന്നതും തുടര്‍നുള്ള പൊല്ലാപ്പുകളുടെയും രസക്കാഴ്ച്ചയാണ് ‘എന്നാലും എന്റെ അളിയാ’. ??
സിദ്ധിഖ് എന്ന മഹാനടന്റെ കോമടി ചെയ്യാനുള്ള തന്മയത്വം ഒന്നും കൂടി വ്യക്തമാക്കുന്നുണ്ട് ഈ ചിത്രം. എപ്പോഴോ സീരിയസ് റോളുകളിലേക്ക് മാത്രം ചേക്കേറിയ സുരാജ് കോമഡി സിനിമയിലേക്ക് മടങ്ങി വരുമ്പോള്‍ സിറ്റുവേഷനല്‍ കോമഡികള്‍ കൊണ്ട് പുള്ളിയും സ്‌കോര്‍ ചെയ്യുന്നുണ്ട് പടത്തില്‍.
ഗായത്രി എന്ന നടി പൊതുവെ അറിയപ്പെടുന്നത് ഒരു സീരിയല്‍ നടി എന്ന നിലയില്‍ ആണെങ്കിലും അതിനൊരു മാറ്റം ഉടനെ തന്നെ ഉണ്ടാവുമെന്ന് ഈ സിനിമയില്‍ നിന്നും വ്യക്തമാണ്. ??
നാട്ടുകാര്‍ എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് സ്വന്തം ആഗ്രഹങ്ങളും ഇഷ്ടങ്ങളും അടക്കി പിടിച്ച് മറ്റുള്ളവരുടെ മുന്‍പില്‍ താന്‍ പെര്‍ഫെക്ട് ആണെന്ന് കാണിക്കാന്‍ പെടാപാട് പെടുന്നവരുള്ള ഈ സമൂഹത്തില്‍ ഈ സിനിമ പറയുന്ന ആശയത്തിന്റെ പ്രസക്തിയും വളരെ വലുതാണ്. മതത്തിനും ജാതിക്കും നിറത്തിനും ഒക്കെ അദീതമായ പ്രണയത്തെയും യുവതലമുറയുടെ ചിന്താഗതികളെയുമെല്ലാം സിനിമ അഡ്രസ് ചെയ്യുന്നുണ്ട്. ??
പുതുവര്‍ഷത്തില്‍ കുടുംബമായി ചിരിച്ച് രസിച്ച് കാണാന്‍ പറ്റിയ ഒരു ഫാമിലി FUN എന്റര്‍ടൈനര്‍ ആണ് നിങ്ങള്‍ തേടുന്നത് എങ്കില്‍ ധൈര്യമായി പടത്തിന് ടിക്കെറ്റ് എടുക്കാമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

സംവിധായകന്‍ ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. എഡിറ്റിംഗ് മനോജ്,സംഗീതം വില്യം ഫ്രാന്‍സിസും ഷാന്‍ റഹ്‌മാനുമാണ്. അസോസിയേറ്റ് ഡയറക്ടര്‍ പാര്‍ത്ഥന്‍ ആണ്. സൗണ്ട് ഡിസൈന്‍ ശ്രീജേഷ് നായര്‍, ഗണേഷ് മാരാര്‍ എന്നിവരുമാണ്. ഹരിനാരായണനാണ് ഗാനരചന, പ്രൊഡക്ഷന്‍ ഡിസൈനര്‍ അജി കുട്ടിയാണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, കോസ്റ്റിയൂം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്‌ട്രേഷന്‍ & ഡിസ്ട്രിബൂഷന്‍ ഹെഡ്- ബബിന്‍ ബാബു, വിഎഫ്എക്‌സ്- കോക്കനട്ട് ബെഞ്ച്, മാര്‍ക്കറ്റിങ്- ബിനു ബ്രിങ് ഫോര്‍ത്ത്, പിആര്‍ഒ വാഴൂര്‍ ജോസ്, സ്റ്റില്‍- പ്രേംലാല്‍, വിതരണം- മാജിക് ഫ്രയിംസ് ഫിലിംസ്, മാര്‍ക്കറ്റിങ് ഏജന്‍സി- ഒബ്സ്‌ക്യൂറ, ഡിസൈന്‍- ഓള്‍ഡ് മങ്ക് എന്നിവരുമാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

You May Also Like