Film News

‘റൂമറില്‍ ഒതുങ്ങാതെ ശരിക്കും ഈ പടം സംഭവിക്കണേ എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ’

മിഥുന്‍ മാനുവല്‍ തോമസിന്റെ പുതിയ ചിത്രത്തില്‍ ജയറാമാണ് നായകനായെത്തുന്നത്. അഞ്ചാം പാതിരാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം മിഥുന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അബ്രഹാം ഓസ്‌ലര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിരവധി പേരാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഇങ്ങനത്തെ പ്രൊജക്റ്റ് ആണ് ജയറാമേട്ടന്‍ ചെയ്യേണ്ടത്. വീണ്ടും ഫാമിലി ഫീല്‍ ഗുഡ് ടൈപ്പ് ചെയ്ത് ആവര്‍ത്തനവിരസത ഉണ്ടാക്കിയിട്ട് യാതൊരു കാര്യവുമില്ല’ എന്നാണ് ഗ്ലാഡ്വിന്‍ ഷാരോണ്‍ ഷാജി മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അബ്രഹാം ഓസ്ലര്‍ ????
Officially Announced ??
ഇങ്ങനൊരു പ്രൊജക്റ്റ് കേട്ടപ്പോ തൊട്ട് റൂമറില്‍ ഒതുങ്ങാതെ ശരിക്കും ഈ പടം സംഭവിക്കണേ എന്ന് മാത്രമേ ആഗ്രഹിച്ചുള്ളൂ. ഇപ്പൊ ശരിക്കും ആശ്വാസം ആയി.! ????
പഴയ സംവിധായാകരുടെ പടം അല്ലാതെ നല്ല പേരുള്ള ഒരു ന്യൂജന്‍ ഡയറക്ടര്‍ ഇങ്ങേരെ വെച്ച് പടം എടുത്തിരുന്നെങ്കില്‍ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഇങ്ങനൊരു പ്രൊജക്റ്റ് സംഭവിക്കുമോ എന്ന് യാതൊരു ഉറപ്പും ഉണ്ടായില്ല.!
ഇങ്ങനത്തെ പ്രൊജക്റ്റ് ആണ് ജയറാമേട്ടന്‍ ചെയ്യേണ്ടത്. വീണ്ടും ഫാമിലി ഫീല്‍ ഗുഡ് ടൈപ്പ് ചെയ്ത് ആവര്‍ത്തനവിരസത ഉണ്ടാക്കിയിട്ട് യാതൊരു കാര്യവുമില്ല.!
ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലേക്ക് ഒന്ന് കൂടി.!

സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് പുറത്തെത്തിയ പോസ്റ്ററില്‍ ജയറാം. 2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്‌ലറും ത്രില്ലര്‍ ആണ്. ഇര്‍ഷാദ് എം ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് എസ് ബി കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോടൂത്ത്‌സ്.

Trending

To Top