Film News

കന്നഡയിൽ അരങ്ങേറ്റത്തിനൊരുങ്ങി ജയറാം

സാന്റിൽവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി മലയാളികളുടെ പ്രിയതാരം ജയറാം. ‘ഗോസ്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് ജയറാം കന്നഡ അരങ്ങേറ്റം കുറിക്കുന്നത്. ശിവരാജ്കുമാർ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയാണ് ഗോസ്റ്റ്. ജയറാം കന്നഡയിൽ എത്തുന്ന വിവരം സംവിധായകൻ എം ജി ശ്രീനിവാസനാണ് അറിയിച്ചത്.

താൻ നായകനൊപ്പം നിൽക്കുന്ന ശക്തനായ നടനെ ആഗ്രഹിച്ചിരുന്നു അതിലേക്ക് ജയറാം എത്തിയതിൽ സന്തോഷമുണ്ട് എന്നുമാണ് എം ജി ശ്രീനിവാസൻ പറഞ്ഞത്. ഞാനും ജയറാമും ഒരു ജ്വല്ലറി ബ്രാൻഡിന്റെ ഭാഗമാണ് അതിനാൽ തന്നെ പലപ്പോഴായി ഞങ്ങൾ കാണാറമുണ്ട്.അപ്പോഴൊക്കെ ഒരുമിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.

ഇപ്പോൾ ഗോസ്റ്റിലൂടെ അത് സംഭവിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഗോസ്റ്റിൽ മികച്ച വേഷമാണ് ജയറാമിന്റേത് ഈ മാസം അവസാനം ബംഗളൂരുവിലെ ലൊക്കേഷനിൽ ജയറാം ചേരുമെന്നും സംവിധായകൻ എം ജി ശ്രീനിവാസൻ പറഞ്ഞു.

 

Trending

To Top