Film News

ജയറാം ആനപ്രേമി ആണെങ്കിലും ആനയുടെ ശബ്ദം കേട്ടാൽ ഓടി ഒളിക്കും, കെ എസ് പ്രസാദ് 

മലയാള സിനിമയിലെ ഒരു ആനപ്രേമി ആയ നടൻ തന്നെയാണ് ജയറാം. ചില ആനചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്, ആനചന്ദം, പട്ടാഭിഷേകം തുടങ്ങിയവയാണ്, എന്നാൽ അദ്ദേഹം ഒരു ആനപ്രേമി ആണെങ്കിലും ആനയുടെ ശബ്ദം കേട്ടാൽ ഓടി ഒളിക്കുമെന്നും മിമിക്രി താരം കെ എസ്‌ പ്രസാദ് പറയുന്നു. മിമിക്രി രംഗത്തു ജയറാം സജീവമായപ്പോളും ആനകളുടെ കഥ അദ്ദേഹം പറയുമായിരുന്നു.

പലപ്പോഴും ആനകളുടെ ഓരോ പേരുകൾ വെച്ചായിരുന്നു അദ്ദേഹം കഥകൾ പറഞ്ഞിരുന്നത്, ഒരിക്കൽ മിമിക്രി ട്രൂപ്പിന്റെ ഒരു പരിപാടിക്ക് പോയി, അദ്ദേഹം തന്റെ ശൈലി ആയ ആനകഥ പറയുവാൻ തുടങ്ങി. അതും മൈസൂരിലേക്കാണ് യാത്ര, ബത്തേരി വഴിയായിരുന്നു യാത്ര. അതിരാവിലെ തന്നെ യാത്രയിൽ ഞങ്ങൾക്ക് ആനയെ കാണാൻ സാധിച്ചു എന്നാൽ ആന വണ്ടിക്കടുത്തേക്കു പാഞ്ഞുവന്നുകൊണ്ടിരിന്നു

എല്ലാവരും പേടിച്ചുപോയി, അപ്പോൾ ഡ്രൈവർ വണ്ടി മുന്നോട്ടു എടുത്തതുകൊണ്ടു ഭാഗ്യത്തിന് രക്ഷപെട്ടു, അങ്ങനെ വണ്ടി കുറച്ചു ദൂരം ചെന്നപ്പോൾ വണ്ടി നിർത്തി, അപ്പോൾ ഒരു കുളത്തിന്റെ അടുത്തേക്ക് ജയറാം പല്ലുതേക്കാൻ ആയി പോയി, പെട്ടന്ന് ഞാൻ കുറച്ചു മാറി ചെന്ന് ഒരു ആനയുടെ ശബ്ദം ഉണ്ടാക്കി ജയറാം പേടിച്ചു വിറച്ചു കൊണ്ട് ഓടി കളഞ്ഞു,ജയറാമിന്റെ ആ പേടി കണ്ടപ്പോൾ ശരിക്കും ഞാൻ ചിരിച്ചു പോയി, ജയറാമിന്റെ ഓട്ടത്തിൽ ഞാൻ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു പേടിക്കേണ്ട അത് ആന അല്ല, ഞാൻ  ശബ്ദം ഉണ്ടാക്കിയതാണ്  പ്രസാദ് പറയുന്നു,

Trending

To Top