Film News

ഉണ്ണി ലാലു ചിത്രം ‘കട്ടീസ് ഗ്യാങ് ‘- അട്ടപ്പാടിയില്‍ തുടക്കമായി

ഉണ്ണി ലാലു, സജിന്‍ ചെറുകയില്‍, അല്‍താഫ് സലീം, വരുണ്‍ ധാര, സ്വാതി ദാസ് പ്രഭു തുടങ്ങിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനില്‍ ദേവ് സംവിധാനം ചെയ്യുന്ന ‘ കട്ടീസ് ഗ്യാങ് ‘എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് അട്ടപ്പാടിയില്‍ ആരംഭിച്ചു. ഓഷ്യാനിക്ക് സിനിമാസിന്റെ ബാനറില്‍ സുഭാഷ് രഘുറാം സുകുമാരന്‍ നിര്‍മ്മിച്ച് രാജ് കാര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ അജയ് വാസുദേവ്, പ്രമോദ് വെളിയനാട്, മൃദുല്‍, അമല്‍രാജ് ദേവ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
നിഖില്‍ വി നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍-റിയാസ് കെ ബദര്‍,ഗാനരചന-റഫീഖ് അഹമ്മദ്,സംഗീതം-ബിജിബാല്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശശി പൊതുവാള്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-
ശ്രീനു കല്ലേലില്‍, മേക്കപ്പ്-ഷാജിപുല്‍പള്ളി,വസ്ത്രാലങ്കാരം-ഗായത്രി കിഷോര്‍,
സ്റ്റില്‍സ്-അനുരൂപ്, പരസ്യക്കല- യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റിയാസ് ബഷീര്‍,അസോസിയേറ്റ് ഡയറക്ടര്‍-സജില്‍ പി സത്യനാഥന്‍,രജീഷ് രാജന്‍,ആക്ഷന്‍-ഫീനിക്‌സ് പ്രഭു, കളറിസ്റ്റ്-ശ്രീക് വാര്യര്‍. ആനക്കട്ടി, കോയമ്പത്തൂര്‍, ഹൈദ്രാബാദ് എന്നിവിടങ്ങളായി. ‘കട്ടീസ് ഗ്യാങ്ങ്’ ചിത്രീകരണം പൂര്‍ത്തിയാകും.
പി.ശിവപ്രസാദ്

Trending

To Top