Connect with us

Hi, what are you looking for?

Film News

അന്ന ബെന്നും അർജുൻ അശോകനും ഒന്നിക്കുന്ന ‘ത്രിശങ്കു’ തിയറ്ററുകളിലേക്ക്

അന്ന ബെന്നും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ സിനിമയാണ് ‘ത്രിശങ്കു’. കോമഡി ചിത്രമായ ത്രിശങ്കുവിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിൽ സേതുവായി അർജുൻ അശോകനും മേഘയായി അന്ന ബെന്നും എത്തുന്നു.


സേതുവും മേഘയും ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന അതേദിവസം സേതുവിൻറെ സഹോദരി മറ്റൊരാളോടൊപ്പം ഒളിച്ചോടുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് ‘ത്രിശങ്കു’ എന്ന സിനിമ പറയുന്നത്. മെയ് 26ന് ചിത്രം തിയേറ്ററുകളിലെത്തും.സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ, കൃഷ്ണകുമാർ, ബാലാജി മോഹൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠംമാച്ച്‌ബോക്സ് ഷോട്‌സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്‌ചേഴ്‌സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്‌ചേഴ്സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇ4 എന്റർടൈൻമെന്റിലൂടെ എ പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്.

You May Also Like