Film News

മതിയെടോ! എന്നെ അനുകരിക്കാൻ നോക്കിയ ജയറാമിനെ വഴക്ക് പറഞ്ഞു അതിന്റെ കാരണത്തെ കുറിച്ച്, മധു 

മലയാള സിനിമയുടെ കാരണവർ എന്ന് പറയാവുന്ന ഒരു നടൻ ആണ് മധു, ഇപ്പോൾ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തനിക്ക് മിമിക്രിയോട് വെറുപ്പൊന്നുമില്ല, എന്നാൽ ഇന്ന് മിമിക്രിക്കാരുടെ മിമിക്രി ആണ് കാണിക്കുന്നത്, അതൊരു നല്ല ശൈലി ആണെന്ന് തനിക്ക് തോന്നുന്നില്ല, ഒരിക്കൽ ജയറാം തന്റെ മുൻപിൽ തന്നെ അനുകരിക്കാൻ നോക്കിയപ്പോൾ ഞാൻ വഴക്ക് പറഞ്ഞു മധു പറയുന്നു.

ജയറാം ഒരു പത്തു തവണ കാണിച്ചത് വീണ്ടും എന്റെ മുൻപിൽ ആവർത്തിക്കാൻ നോക്കി, ഞാൻ പറഞ്ഞു മതിയെടോ, മിമിക്രി എന്ന് പറയുന്നത് ഒരു കല ആണ്. മിമിക്രി എന്ന് പറഞ്ഞാൽ ഏതു ആർട്ടിസ്റ്റിനെ ആണോ അനുകരിക്കുന്നത് അതവരെ കാണിക്കണം, ഇപ്പോൾ അങ്ങനെയല്ലല്ലോ നടക്കുന്നത്, മിമിക്രി ക്കാർ മിമിക്രിക്കാര് തന്നെ ആണല്ലോ കാണിക്കുന്നത്, അത് മടുക്കും മധു പറയുന്നു.

ഇപ്പോൾ മിമിക്രിക്കാർ ഒർജിനൽ ആളുകളെ മറക്കുന്നു, ഇല നക്കി യുടെ ചിറിനക്കി എന്ന് പറയുന്നതുപോലെ. അതുകൊണ്ടാണ് താൻ ഇഷ്ടമല്ല എന്ന് പറയുന്നത്. അതുകൊണ്ടാണ് ജയറാമിനോടും താൻ അങ്ങനെ പറഞ്ഞതും മധു കൂട്ടിച്ചേർത്തു,ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.  ഒരുകാലത്തു മലയാള സിനിമയുടെ നിറ സാനിധ്യം ആയിരുന്നു മധു, തന്റെ കരിയറിൽ അദേഹം 400 ഓളം സിനിമകൾ ചെയ്യ്തിട്ടുണ്ട്. 12 സിനിമകൾ സംവിധാനം ചെയ്യ്തു, കൂടാതെ 15 ഓളം സിനിമകൾ നിർമ്മിക്കുകയും ചെയ്തിരുന്നു.

 

Trending

To Top