പ്രണവിന് അഭിനയിക്കാന്‍ താല്‍പ്പര്യം ഇല്ല! ഹൃദയത്തിന്റെ വിജയത്തിന് ശേഷം…. തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

നടന വിസ്മയം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനേയും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. യാത്രകളോടും ഫോട്ടോഗ്രാഫിയോടും പ്രണയമായിരുന്ന താരപുത്രന് സിനിമ എന്നത് മനസ്സില്‍ ഒരു ആഗ്രഹമായിപോലും ഇല്ലായിരുന്നു. ഇപ്പോഴിതാ മകനെ കുറിച്ച് പ്രമുഖ ചാനല്‍…

നടന വിസ്മയം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനേയും ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. യാത്രകളോടും ഫോട്ടോഗ്രാഫിയോടും പ്രണയമായിരുന്ന താരപുത്രന് സിനിമ എന്നത് മനസ്സില്‍ ഒരു ആഗ്രഹമായിപോലും ഇല്ലായിരുന്നു. ഇപ്പോഴിതാ മകനെ കുറിച്ച് പ്രമുഖ ചാനല്‍ നടത്തിയ അഭിമുഖത്തില്‍ അച്ഛന്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമുള്ള ആളല്ല പ്രണവെന്നാണ് അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. എല്ലാം നിര്‍ബന്ധിപ്പിച്ച് ചെയ്യുന്നതാണ് എന്നാണ് മോഹന്‍ലാല്‍ പ്രണവിനെ കുറിച്ച് പറയുന്നത്.

സ്വതന്ത്രനായി സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് പ്രണവ് എന്നും അദ്ദേഹം അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അവന്‍ സിനിമയുമായി ഇണങ്ങി കൂടിച്ചേരുകയാണ്.. അതിനായി അവന് കുറച്ച് സമയം ആവശ്യമാണെന്നും മോഹന്‍ലാല്‍ പറയുന്നു. അയാള്‍ മാറുന്ന ഒരു സമയം ഉണ്ടാകാം..

pranav mohanlal post about home

അതേസമയം, പ്രണവിനെ കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തി വമ്പന്‍ വിജയമായി മാറിയ ഹൃദയം എന്ന സിനിമ വിജയിച്ചപ്പോള്‍ മകന് മോഹന്‍ലാല്‍ എന്ത് സമ്മാനമാണ് നല്‍കിയത് എന്ന ചോദ്യത്തിന് ആണ്

അദ്ദേഹം ഉത്തരം നല്‍കിയത്. ഹൃദയം ഹിറ്റായപ്പോള്‍ എന്റെ ഹൃദയം തന്നെ അവന് ഞാന്‍ സമ്മാനമായി കൊടുത്തു എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഇതിന് മുന്‍പ് താരസംഘടനയായ അമ്മയുടെ പരിപാടിയില്‍ പ്രണവിന് വേണ്ടി പുരസ്‌കാരം ഏറ്റവുവാങ്ങിയത് മോഹന്‍ലാല്‍ ആയിരുന്നു.. അന്നും മകന്‍ സിനിമയില്‍ ഈ നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതേസമയം, മകള്‍ വിസ്മയ എഴുത്തിന്റെയും വരകളുടെയും ലോകത്താണ്.