Connect with us

Hi, what are you looking for?

Film News

മഞ്ജു വാര്യറെ വെല്ലുമോ നയന്‍താര..! ആ കഥാപാത്രത്തിനായി കാത്ത് ആരാധകര്‍!

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത്.. മലയാളത്തിലെ ഏക്കാലത്തേയും ഹിറ്റ് സിനിമകളില്‍ ഒന്നായി മാറിയ ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിരഞ്ജീവി നായകനായി ‘ഗോഡ്ഫാദര്‍’ എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. ചിത്രത്തില്‍ നായിക കഥാപാത്രത്തില്‍ എത്തുന്നത് തെന്നിന്ത്യയുടെ താരറാണി നയന്‍താരയാണ്. ഇപ്പോഴിതാ നയന്‍താരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടതോടെ മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ പുതിയ ചര്‍ച്ചകളും ഉയരുകയാണ്.

ലൂസിഫറില്‍ മഞ്ജുവാര്യര്‍ ചെയ്യുന്ന കഥാപാത്രമാണ് നയന്‍താര ചെയ്യുന്നത്..ചിത്രത്തില്‍ നയന്‍താരയുടെ പെര്‍ഫോമന്‍സ് മഞ്ജുവാര്യറെ വെല്ലുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സത്യപ്രിയ ജയ്‌ദേവ് എന്നാണ് ചിത്രത്തില്‍ നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ‘ഗോഡ്ഫാദര്‍’.

മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്. സിനിമയെ കുറിച്ച് പുറത്ത് വരുന്ന ഓരോ വാര്‍ത്തകളും വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ നയന്‍താരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടതോടെ,,

താരത്തിനും ഈ സിനിമയ്ക്കും എല്ലാവിധ ആശംസകളും നേര്‍ന്ന് എത്തുകയാണ് പ്രേക്ഷകര്‍. അതേസമയം, മലയാളത്തില്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജും സംഘവും.

You May Also Like