കൂറ്റന്‍ മൂര്‍ഖനില്‍ നിന്ന് മകനെ രക്ഷിച്ച് അമ്മ; കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടല്‍ വീഡിയോ

നിരവധി വീഡിയോകള്‍ ദിനംപ്രതി സോഷ്ല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട കുട്ടിയുടെ വീഡിയോ വൈറലാകുകയാണ്. അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്.…

നിരവധി വീഡിയോകള്‍ ദിനംപ്രതി സോഷ്ല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ വീടിന്റെ പടിക്കെട്ടിന് അരികിലൂടെ ഇഴഞ്ഞുപോയ പാമ്പില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട കുട്ടിയുടെ വീഡിയോ വൈറലാകുകയാണ്. അമ്മയും കുട്ടിയും വീടിന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുന്നത്. കൂറ്റന്‍ മൂര്‍ഖനില്‍ നിന്നാണ് കുട്ടി അഭുതകരമായി രക്ഷപെടുന്നത്.

വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കുട്ടി പാമ്പിന് തൊട്ടരികിലൂടെ നടക്കുന്നു. പാമ്പിനെ കണ്ടതും അവന്‍ തിരികെ അമ്മയ്ക്ക് അരികിലേക്ക് ഓടാന്‍ ശ്രമിക്കുന്നതും കാണാം. ഈ സമയം പാമ്പ് പത്തിവിടര്‍ത്തി ആക്രമിക്കാന്‍ ഒരുങ്ങുന്നു. എന്നാല്‍ അമ്മ അവസരോചിതമായി കുട്ടിയെ രക്ഷിക്കുന്നു. ആകാംക്ഷയുെട മുള്‍മുനിയില്‍ നിര്‍ത്തുന്ന വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. അമ്മയുടെ ധൈര്യത്തേയും കുട്ടിയുടെ ഭാഗ്യത്തേയും കുറിച്ച് പറഞ്ഞാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍ മിക്കതും.