Film News

തനിക്കെതിരെയുള്ള വിമർശനങ്ങളിൽ പ്രതികരണവുമായി നവ്യാ നായർ

കുറിച്ച് ദിവസങ്ങളായി തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നവ്യാ നായർ.ഓരു ഷോയുടെ ഭാഗമായി തന്നെ പ്ലാൻഡായി കുടുക്കുകയായിരുന്നുവെന്നും തന്റെ പ്രശസ്തിക്കുവേണ്ടി ഒരാൾ ചെയ്ത പ്രവർത്തിയായിരുന്നു അതെന്നും താരം പറഞ്ഞു.


ഞാനൊരു ഷോ ചെയ്യുന്ന സമയമാണ്. ആ ഷോയിൽ ഒരു വ്യക്തി വന്നു. എനിക്ക് അങ്ങനെ വ്യക്തിഹത്യയൊന്നും ചെയ്യാൻ താത്പര്യമില്ല. ആ വ്യക്തി വളരെ പ്ലാൻഡ് ആയിട്ട് ഒരു കാര്യം ചെയ്തു. ആ സംഭവം വിവാദമായിക്കഴിഞ്ഞപ്പോൾ ആൾക്കാർ വളരെ മോശമായിട്ടാണ് തനിക്ക് എതിരെ കമന്റൊക്കെ ഇട്ടത്. എന്റെ അച്ഛനെയും അമ്മയേയും മോനെയും വളരെ മോശമായി പറയാൻ ചിത്രീകരിക്കാൻ ശ്രമിച്ചു. അതെനിക്ക് വളരെ വിഷമമുണ്ടാക്കിയെന്നും താരം പറഞ്ഞു.

ഇനി മനപ്പൂർവം ഞാനൊരാളെ കളിയാക്കിയതാണെന്നിരിക്കട്ടെ, ആർക്കാണ് തെറ്റ് പറ്റാത്തത്. നമ്മുടെ നാട്ടിൽ ആരാ ഉള്ളത് കളിയാക്കാത്തതായിട്ട്. നമ്മളെല്ലാവരും കളിയാക്കുന്നവരും കളിയാക്കപ്പെടുന്നവരുമാണ്. ഞാൻ ചെയ്യുന്ന ആ പരിപാടിയും അങ്ങനെയാണ്. ടീസിംഗ് ആണ് ആ ഷോ. ആ സംഭവത്തിൽ ഞാൻ തെറ്റുകാരിയൊന്നുമായിരുന്നില്ല. തെറ്റ് ചെയ്യാതിരുന്നിട്ടും, ഒരു കൂട്ടം ആളുകളാണ് തന്നെ ആക്രമിക്കുന്നത്. എങ്ങനെയാണ് ഞാൻ ഇത് പറഞ്ഞ് മനസിലാക്കുക എന്നറിയില്ലയെന്നും താരം കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു

Trending

To Top