Film News

മകന്റെ പിറന്നാള്‍ ആഘോഷമാക്കി നവ്യ നായര്‍, ആശംസാ കുറിപ്പ് ശ്രദ്ധ നേടുന്നു…

മലയാളികളുടെ പ്രിയതാരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് പിന്നീട് എന്നും മനസ്സില്‍ ഓര്‍ത്തുവെയ്ക്കാന്‍ നിരവധി കഥാപാത്രങ്ങളെ നവ്യ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. സിനിമയില്‍ സജീവം അല്ലെങ്കിലും ചില റിയാലിറ്റി ഷോകളുടെ ഗസ്റ്റായി താരം പ്രത്യക്ഷപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം താരം പുതിയ കാര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ മകന്റെ ജന്മദിനത്തിന് നവ്യ പങ്കുവെച്ച ഫോട്ടോകളും കുറിപ്പുമാണ് വൈറലാകുന്നത്. മകന് ജന്മദിനാശംസകള്‍ നേര്‍ന്ന് നവ്യ കുറിക്കുന്നതിങ്ങനെ..”എന്റെ ലോകം, എന്റെ കരുത്ത്… ജന്മദിനാശംസകള്‍ മൈ ബോയ്. മമ്മ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു.ഐ ലവ് യൂ മൈ ജാന്‍. എന്റെ ക്രിഷിന് സന്തോഷജന്മദിനം,” നവ്യയുടെയും സന്തോഷ് മേനോന്റെയും ഏക മകനാണ് സായി കൃഷ്ണ. സായിയുടെ പതിനൊന്നാം ജന്മദിനമാണ് താരപുത്രന്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചത്. അതിനിടെ, നവ്യ സിനിമാ മേഖലയില്‍ സജീവമാകുന്നു എന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷമാണ് മലയാള സിനിമയിലേക്ക് നവ്യ മടങ്ങിയെത്തുകയാണ് നവ്യ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്.

വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്

 

Trending

To Top