Connect with us

Hi, what are you looking for?

Film News

എല്ലാവരും കുറ്റപ്പെടുത്തിയപ്പോഴും അച്ഛനും അമ്മയും ആണ് എനിക്ക് സപ്പോർട്ട് ചെയ്തത്

നിരവധി ആരാധകരുള്ള താരമാണ് അനൂപ് മേനോൻ. ടെലിവിഷൻ രംഗങ്ങളിൽ കൂടിയാണ് താരം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും പിന്നീട് സിനിമയിലേക്ക് താരം താരം അരങ്ങേറ്റം നടത്തുകയായിരുന്നു. ഇന്ന് തിരക്കുള്ള നടനും സംവിധായകനും തിരക്കഥാകൃത്തും ഒക്കെയാണ് അനൂപ് മേനോൻ. എന്നാൽ എൽ എൽ ബി റാങ്കോടെ പാസായ താരം ആ ജോലി  വേണ്ടെന്നു വെച്ചാണ് അഭിനയത്തിലേക്ക് തിരിഞ്ഞത്. എന്നാൽ അഭിനയത്തിൽ  എത്തി ജീവിതം നശിപ്പിച്ചു കളഞ്ഞു എന്ന് ആരെയും കൊണ്ട് പറയിപ്പിക്കാതെ തന്റേതായ സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ കഴിഞ്ഞു അനൂപ് മേനോന് എന്നതാണ് സത്യം. അത് കൊണ്ട് തന്നെ താരത്തിന് നിരവധി ആരാധകരാണ് ഇന്ന് ഉള്ളത്.

എന്നാൽ ഇപ്പോൾ താരം തന്റെ കഴിഞ്ഞ കാല ജീവിതത്തിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.  താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എൽ എൽ ബി റാങ്കോടെ പാസ്സ് ആയിട്ടും എന്റെ കരിയർ അത് അല്ല എന്ന് എനിക്ക് അറിയാമായിരുന്നു. ആ പ്രൊഫഷൻ വേണ്ട എന്ന് വെച്ച്  ഞാൻ അഭിനയത്തിലേക്ക് തിരിഞ്ഞപ്പോൾ വളരെ അടുത്തവർ പോലും അച്ഛനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. മകന്റെ ജീവിതം നശിച്ചു എന്നും അവന് എന്തിന്റെ കുറവാണ്, നല്ലൊരു പ്രൊഫെഷന്‍ ഉണ്ടായിട്ടും എല്ലാം കൊണ്ട് തുലച്ചില്ലേ, ആ കുട്ടി നശിച്ചു പോയില്ലേ എന്നൊക്കെ അച്ഛനോടും അമ്മയോടും വരെ ചോദിച്ചിട്ടുണ്ട് എന്നും അനൂപ് മേനോൻ പറയുന്നു.

എന്നാൽ ഞാൻ രക്ഷപ്പെട്ടു എന്ന് തോന്നിയ സമയം വരെ ആളുകൾ ഇത് തന്നെ പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ അച്ഛനും അമ്മയും എന്റെ കൂടെ തന്നെ എന്നെ വിശ്വസിച്ചിരുന്നു. ആ ഒരു ധൈര്യം കൊണ്ടാണ് എനിയ്ക്ക് എന്തെങ്കിലും ആകാൻ കഴിഞ്ഞത്. എന്റെ ആദ്യ സിനിമ പരാചയപെട്ടപ്പോഴും എനിക്ക് പിന്നെയും സിനിമ ചെയ്യാൻ ധൈര്യം കിട്ടിയത്. മുപ്പത് വയസ്  കഴിഞ്ഞിട്ടും ഞാൻ വിവാഹിതൻ ആയിരുന്നില്ല. ആരെ വിവാഹം കഴിക്കണം എന്നതും എന്റെ തീരുമാനം ആയിരുന്നു. അതിനുള്ള ഫിനാൻഷ്യൽ സ്റ്റെബിലിറ്റി എനിക്ക് ഉണ്ടായിരുന്നു. സൊസൈറ്റിയുടെ ഇഷ്ട്ടം അനുസരിച്ചല്ല, നമ്മുടെ ഇഷ്ട്ടം അനുസരിച്ചാണ് നമ്മൾ വിവാഹം കഴിക്കുന്നത് എന്നുമാണ് അനൂപ് മേനോൻ പറയുന്നത്.

You May Also Like