Film News

പാലാ സജി ബിഗ് ബോസിലേക്ക്…! പല ഓഫറുകളും ഞാന്‍ വേണ്ടെന്ന് വെച്ചതായി താരം!

സോഷ്യല്‍ മീഡിയ ഇടങ്ങളിലെ മിന്നും താരമാണ് പാലാ സജി. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയൊരു ആഗ്രഹത്തെ കുറിച്ചും… ബിഗ് ബോസ് ഷോയിലേക്ക് തനിക്ക് അവസരം ലഭിച്ചതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് പാലാ സജി. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമ നടന്‍ ആവുകയെന്നത് ആണെന്ന് പാലാ സജി പറയുന്നു..

ബിഗ് ബോസ് ഷോയിലേക്ക് എന്നെ പലതവണ വിളിച്ചതാണ്.. കഴിഞ്ഞ സീസണിലും എന്തായാലും എത്തണമെന്ന് പറഞ്ഞ് ഷോയുടെ സംഘാടകര്‍ എന്നെ വിളിച്ചിരുന്നു.. അപ്പോള്‍ പക്ഷേ, തനിക്ക് പോകാന്‍ പറ്റിയില്ല.. അതുകൊണ്ട് തന്നെ അടുത്ത സീസണിലേക്ക് എന്തായാലും എത്തണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ അടുത്ത് ഏഷ്യാനെറ്റ് ടിവിയുടെ ഒരു അവാര്‍ഡ് നിശ നടന്നിരുന്നു.. തന്നേയും അതിലേക്ക് ക്ഷണിച്ചിരുന്നു എന്നും അവിടെ വെച്ചും അടുത്ത ബിഗ് ബോസ് സീസണിലേക്ക് തീര്‍ച്ചയായും വരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു…

പോകുന്നതിനെ കുറിച്ച് ചിന്തിട്ടില്ല.. എനിക്ക് നല്ല അഭിപ്രായമാണ് ആ പരിപാടിയെ കുറിച്ച്.. എന്തായാലും അപ്പോള്‍ എന്താണ് എന്ന് തീരുമാനിച്ച് ചെയ്യുമെന്നാണ് പാലാ സജി അറിയിക്കുന്നത്. അതേസമയം, തന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമ നടന്‍ ആവുക എന്നതാണ്.. പല സീരിയലുകളില്‍ നിന്നും ഓഫറുകള്‍ ഒരുപാട് വേണ്ടെന്ന് വെച്ചെന്നുമാണ് പാലാ സജി പറയുന്നത്.. സിനിമ തന്നെയാണ് എന്റെ ലക്ഷ്യം.. എന്നും ഇഷ്ടപ്പെട്ട നടന്‍ ജയന്‍ ആണെന്നും അദ്ദേഹം പറയുന്നു. ടിക് ടോകിലും ഇന്‍സ്റ്റഗ്രാം റീല്‍സിലും നിരവധിപ്പേര്‍ ഫോളോവ് ചെയ്യുന്ന വ്യക്തിയാണ് പാലാ സജി. സജി പങ്കുവെയ്ക്കുന്ന ഗാനങ്ങളുടെ വീഡിയോയും ഡാന്‍സ് വീഡിയോസും എല്ലാം ശ്രദ്ധനേടാറുണ്ട്.

Trending

To Top