നന്ദിയല്ല മറിച്ച് ഒരുപാട് സ്‌നേഹം! പാപ്പനെ വിജയിപ്പിച്ചതില്‍ നന്ദി പറഞ്ഞ് സുരേഷ് ഗോപി

സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ‘പാപ്പന്‍’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യ ഷോ മുതല്‍ തന്നെ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. പാപ്പനെ ഏറ്റടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി.…

സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രം ‘പാപ്പന്‍’ തിയേറ്ററുകളില്‍
വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യ ഷോ മുതല്‍ തന്നെ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. പാപ്പനെ ഏറ്റടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി.

നന്ദി പ്രകടനത്തെ രണ്ടക്ഷരങ്ങളില്‍ ഒതുക്കാന്‍ താന്‍ വെറുക്കുന്നു എന്നും നന്ദിയല്ല മറിച്ച് ഒരുപാട് സ്‌നേഹമെന്നും അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി ഫേസ്ബുക്ക് വീഡിയോയിലൂടെ.

ഇഷ്ടമുള്ളവര്‍ക്ക് പെരുത്തിഷ്ടമായി അത് വര്‍ധിച്ചിരിക്കുന്നു എന്നറിയുമ്പോഴുള്ള ഒരു കലാകാരന്റെ അമിതമായ സന്തോഷം, അതിന്റെ തേന്‍ നുകര്‍ന്നുകൊണ്ടിരിക്കുകയാണ് താന്‍ എന്നും. ഒരു വിജയമല്ല നിങ്ങള്‍ സമ്മാനിച്ചിരിക്കുന്നത് മറിച്ച് ജീവിതത്തിലേക്കുള്ള, മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രയാണത്തിനുള്ള ഇന്ധനമാണ് പ്രേക്ഷകര്‍ നിറച്ചിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു.

‘മലയാള സിനിമ രംഗത്തിന് മൊത്തത്തില്‍, ലൈഫ് ബോയ്‌സ് അടക്കമുള്ള വിഭാഗത്തിന് ഒരു സിനിമ സൂപ്പര്‍ ഹിറ്റ് കിട്ടുക എന്ന് പറയുമ്പോള്‍ ഒരു ഇന്‍ഡസ്ട്രി മുഴുവന്‍ ഉണരും. ആ ഉണര്‍വ് മലയാള ചലച്ചിത്ര മേഖലയ്ക്ക് എന്റെ ഒരു സിനിമ വഴി, ജോഷിയേട്ടന്റെ ഒരു സിനിമ വഴി നല്‍കിയതിന് ഒരുപാട് സ്‌നേഹം.’ സുരേഷ് ഗോപി വീഡിയോയില്‍ പറഞ്ഞു.

അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷും ‘പാപ്പന്‍’നിലുണ്ട്. മാത്രമല്ല, ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയും ഉണ്ട് ചിത്രത്തില്‍. നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.