മാസ് ലുക്കിൽ ചിമ്പു; പത്ത് തല ട്രെയ്‌ലർ കാണാം!!

ഒബെലി എൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പത്ത് തല’യുടെ ട്രെയ്ലർ പുറത്തിറങ്ങി. ചിമ്പു മാസ് ഗെറ്റപ്പിലെത്തുന്ന സിനിമ ഒരു പക്കാ ഗ്യാങ്സ്റ്റർ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.ഗൗതം…

ഒബെലി എൻ കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘പത്ത് തല’യുടെ ട്രെയ്ലർ പുറത്തിറങ്ങി. ചിമ്പു മാസ് ഗെറ്റപ്പിലെത്തുന്ന സിനിമ ഒരു പക്കാ ഗ്യാങ്സ്റ്റർ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.ഗൗതം കാർത്തിക്കാണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്ന സിനിമയുടെ ട്രയിലറിൽ അതിഗംഭീര സ്‌കോറാണ് റഹ്‌മാൻ പത്ത് തലക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.


കന്നഡ ചിത്രമായ മഫ്തിയുടെ റീമേക്ക് ആണ് പത്ത് തല.പ്രിയാ ഭവാനി ശങ്കർ, ഗൗതം കാർത്തിക്, ഗൗതം വാസുദേവ് മേനോൻ, ടിജെ അരുണാസലം എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ.ചിമ്പു ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമ ഈ വരുന്ന മാർച്ച് 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.

ചിത്രത്തിൽ സാൾട് ആൻഡ് പെപ്പർ ലുക്കിൽ ചിമ്പു എത്തുന്ന സിനിമയുടെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ഫറൂഖ് ജെ ബാഷയാണ്. പ്രവീൺ കെ എൽ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റർ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‌സ് ആമസോൺ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിട്ടുണ്ട്.താരദമ്പതികളായ ആര്യയും സയീഷയും പത്ത് തലയിൽ അതിഥി വേഷത്തിൽ എത്തുമെന്ന് സംവിധായകൻ ഒബേലി എൻ കൃഷ്ണ നേരത്തെ അറിയിച്ചിരുന്നു