Connect with us

Hi, what are you looking for?

Film News

ബോളിവുഡ് താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി!!

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് വീണ്ടും വധഭീഷണി. ജയിലിലായ ഗുണ്ടാ സംഘത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സമീപകാല അഭിമുഖത്തെക്കുറിച്ച് പരാമർശിക്കുന്ന ഒരു ഇ-മെയിലാണ് സൽമാന്റെ അസിസ്റ്റന്റിനെ മെയിലിലാണ് ഇത്തരത്തിൽ ഒരു സന്തേശം ലഭിച്ചത്. സന്ദേശത്തിൽ നടനെ കൊല്ലുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് ബിഷ്ണോയി അവകാശപ്പെടുന്നുണ്ട്.

ഈ ഭീഷണി സന്ദേശത്തെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടത് നടന്റെ സുഹൃത്തും സംവിധായകനുമായ പ്രശാന്ത് ഗുഞ്ജാൽക്കറാണ്. പരാതി ലഭിച്ചയുടൻ ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്ണോയി, സഹായി ബ്രാർ, മെയിൽ അയച്ച രോഹിത് ഗാർഗ് എന്നിവർക്കെതിരെ ബാന്ദ്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.മെയില്‍ അയച്ചത് രോഹിത് ഗാർഗ് ആണെന്ന് വെളിപ്പെടുത്തിയിരുന്നു.

ലോറൻസ് ബിഷ്ണോയി ഒരു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ സൽമാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. നേരത്തെ സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നതിൽ താനുൾപ്പെടെയുള്ള ബിഷ്‌ണോയി സമുദായത്തിന് സൽമാൻ ഖാനോട് കടുത്ത ദേഷ്യമാണെന്നും നടൻ ഞങ്ങളുടെ ക്ഷേത്രങ്ങൾ സന്ദർശിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും ബിഷ്ണോയി ഭീഷണിപ്പെടുത്തിയുരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈ പോലീസ് സൽമാന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

You May Also Like