‘എന്തിനാ ഇങ്ങനെ ഒരു വിവാദമൊക്കെ വന്നതെന്ന് മനസ്സിലാകുന്നില്ല’

എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ്…

എട്ടു വയസ്സുള്ള ഒരു കൊച്ചുകുട്ടിയുടേയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നല്ല സിനിമ നല്ല കഥ എടുത്തു പറയേണ്ടത് സംവിധാനമെന്നാണ് പ്രകാശ് മാത്യു പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മാളികപ്പുറം സിനിമ കണ്ടു. ഇന്നാണ് ഇവിടെ റിലീസ് ആയത് ഇന്നുതന്നെ പോയി കണ്ടു… നല്ല സിനിമ നല്ല കഥ എടുത്തു പറയേണ്ടത് സംവിധാനം… സ്റ്റാര്‍ കാസ്റ്റ്… പടത്തിന്റെ സ്‌ക്രിപ്റ്റും സംവിധാനവുമാണ് നമ്പര്‍ വണ്‍. ഏറ്റവും ഇഷ്ടപ്പെട്ടത് ആ രണ്ട് കുട്ടികളുടെ അഭിനയമാണ് പ്രത്യേകിച്ച് മാളികപ്പുറം അഭിനയിച്ച കല്യാണി എന്ന് പേരുള്ള കുട്ടി… അവളെ സ്‌ക്രീനില്‍ കാണിക്കുന്ന സമയം ഇതൊരു സിനിമയാണെന്ന് ഞാന്‍ മറന്നിരുന്നു എന്ത് രസമായിട്ടാണ് അവള്‍ അഭിനയിച്ചത്…. പിയുഷ് സ്വാമിയും നന്നായിരുന്നു… പിന്നെ ഉണ്ണി മുകുന്ദന്‍ അടിപൊളി… എന്തിനാ ഇങ്ങനെ ഒരു വിവാദമൊക്കെ വന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല… രഞ്ജിന്‍ രാജ് മ്യൂസിക് നന്നായിരുന്നു…. ഇനിയും തിയേറ്ററില്‍ പോയി പടം കാണാന്‍ ഇരിക്കുന്നവരോട്… പടം തീര്‍ന്നു കഴിഞ്ഞാല്‍ ഇറങ്ങിപ്പോകരുത്… ഹരിവരാസനം എന്ന പാട്ട് അവിടെ ഇരുന്നു കേള്‍ക്കണം.. എന്താണ് ഫീല്‍ എന്താണ് ശബ്ദം എന്താണ് പാട്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്. മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്,അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.