Connect with us

Hi, what are you looking for?

Film News

റിലീസിനൊരുങ്ങി അഖില്‍ പ്രഭാകരന്‍- ജാഫര്‍ ഇടുക്കി ചിത്രം ‘ചതി’

അഖില്‍ പ്രഭാകരന്‍, ജാഫര്‍ ഇടുക്കി, അഖില നാഥ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ചതി’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ശരത്ചന്ദ്രന്‍ വയനാട് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം പൂര്‍ണ്ണമായും വയനാട്ടില്‍ ചിത്രീകരിച്ചതാണ്. സംവിധായകന്‍ ലാല്‍ ജോസ്, അബു സലീം, ശ്രീകുമാര്‍ എസ്.പി., ശിവദാസ് മട്ടന്നൂര്‍, ഉണ്ണി രാജാ, പ്രകാശ്, ലതാ ദാസ്, ഋതുനന്ദ തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം 2023 ജനുവരി അവസാനം തിയേറ്ററുകളിലെത്തും.

ഡബ്ല്യു എം മൂവീസിന്റെ ബാനറില്‍ എന്‍.കെ. മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാര്‍ നിര്‍വ്വഹിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ വരികള്‍ക്ക് പി ജെ സംഗീതം പകരുന്നു.

പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റര്‍- പി.സി. മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പൗലോസ് കുറുമറ്റം, അസ്സോസിയേറ്റ് ഡയറക്ടര്‍- കമല്‍ കുപ്ലേരി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍- ധനേഷ് ദാമോദര്‍, മേക്കപ്പ്- റഹീ കൊടുങ്ങല്ലൂര്‍, കോസ്റ്റ്യൂംസ്- രാധാകൃഷ്ണന്‍ മാങ്ങാട്, സ്റ്റണ്ട്- മാഫിയ ശശി, കൊറിയോഗ്രാഫര്‍- ശാന്തി മാസ്റ്റര്‍, കലാസംവിധാനം- മുരളി ബേപ്പൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍- രാജു പി.കെ., ഫിനാന്‍സ് കണ്‍ട്രോളര്‍- പി.വി. ടോമി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- റിയാസ് വയനാട്, സ്റ്റില്‍സ്- സന്തോഷ് കുട്ടീസ്, പോസ്റ്റര്‍- മനോജ് ഡിസൈന്‍, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

You May Also Like