Connect with us

Hi, what are you looking for?

Film News

‘8 തോട്ടകളുടെ മെയിന്‍ സ്റ്റോറി മാത്രം എടുത്ത് ഉപകഥകളും ഉള്‍പ്പെടുത്തി, പൂര്‍ണമായും പുതുമയുള്ളയൊരു പുതിയ കഥ’

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്സ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നടന്‍ ഷെയിന്‍ നിഗമാണ് സിനിമയിലെ നായകന്‍. ഗായത്രി ശങ്കര്‍ ആണ് ചിത്രത്തിലെ നായിക. ‘ന്നാ താന്‍ കേസ് കൊട്’ന് ശേഷം ഗായത്രി വീണ്ടും അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘8 തോട്ടകളുടെ മെയിന്‍ സ്റ്റോറി മാത്രം എടുത്ത് ഉപകഥകളും ഉള്‍പ്പെടുത്തി, പൂര്‍ണമായും പുതുമയുള്ളയൊരു പുതിയ കഥയെന്നാണ് അര്‍ച്ചന മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

പണ്ട് ലോക്ക്ഡൗണിന്റെ സമയത്ത് തമിഴ് ത്രില്ലറുകള്‍ തേടി പിടിച്ച് കണ്ട കൂട്ടത്തിലാണ് എട്ടു തോട്ടകള്‍ എന്ന സിനിമയും കാണുന്നത്.
ശെരിക്കും ഞെട്ടിച്ച ഒരു സിനിമ തന്നെയായിരുന്നു അത്.
വര്‍ഷങ്ങള്‍ക്ക് ശേഷം പ്രീയദര്‍ശനെ പോലെ ഒരു ലെജന്ററി സംവിധായാകന്‍ 8 തോട്ടകളുടെ ഒരു മലയാളം വേര്‍ഷന്‍ നമുക്കായി തന്നിരിക്കുകയാണ്.
കൊറോണ പേപ്പേഴ്‌സ് ??
എന്നാല്‍ ഈ പടത്തെ ഒരു റീമേക്ക് എന്നോ കോപ്പി എന്നോ പറയാന്‍ സാധിക്കില്ല. 8 തോട്ടകളുടെ മെയിന്‍ സ്റ്റോറി മാത്രം എടുത്ത് ഉപകഥകളും ഉള്‍പ്പെടുത്തി പൂര്‍ണമായും പുതുമയുള്ളയൊരു പുതിയ കഥയായിട്ടാണ് കൊറോണ പേപ്പേഴ്‌സില്‍ അവതരിപ്പിച്ചിരിക്കുന്നത്..
മാത്രമല്ല 8 തോട്ടകളുടെ എഴുത്തുകാരന്‍ തന്നെയാണ് കൊറോണ പേപ്പര്‍സും എഴുതിയിരിക്കുന്നത്.
തമിഴില്‍ വെട്രി അവതരിപ്പിച്ച പോലീസ് കഥാപാത്രത്തെ ഷെയ്ന്‍ നിഗം മലയാളത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
അതൊന്നും അത്രക്ക് ചലഞ്ചിങ് ആയ റോളല്ലല്ലോ…
8 തോട്ടകളില്‍ നമ്മളെ ഏറ്റവും ഞെട്ടിച്ച കഥാപാത്രം എം എസ് ഭാസ്‌കറിന്റെതായിരിക്കും.. മലയാളത്തില്‍ അത് റീപ്ലേസ് ചെയ്യാന്‍ പറ്റിയ ആരാണ് ഉള്ളത് ?
അതിന് പ്രീയദര്‍ശന് കൃത്യമായ മറുപടിയുണ്ട്.
അതാണ് സിദ്ധിഖ് ഇക്ക ??
നെഗറ്റീവ് റോള്‍ ആയിട്ടും കൂടി കൊറോണ പേപ്പേഴ്‌സ്ല്‍ പ്രേക്ഷകരുടെ മനസ് കീഴടക്കിയത് സിദ്ധിഖ് സാര്‍ ആയിരിക്കും…
ആ ഒരു കഥാപാത്രത്തിന്റെ ഡെപ്ത് ആയാലും ഇമോഷന്‍ സീന്‍സ് ഒക്കെ സിദ്ധിഖ് സാര്‍ ചെയ്തു വച്ചിരിക്കുന്ന പെര്‍ഫെക്ഷന്‍ ആയാലും 8 തോട്ടകളെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുമെന്നതാണ് സത്യം.

പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു തുടങ്ങിയ ഒരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. എം എസ് അയ്യപ്പന്‍ നായര്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മനു ജഗദ് ആണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ബാനറില്‍ പ്രിയദര്‍ശന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മാണ സംരഭം കൂടിയാണിത്. എന്‍ എം ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍, മേക്കപ്പ്: രതീഷ് വിജയന്‍, ആക്ഷന്‍ രാജശേഖര്‍, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, പിആര്‍ഒ പി ശിവപ്രസാദ്, സ്റ്റില്‍സ് ശാലു പേയാട് എന്നിവരാണ് മറ്റ് പ്രവര്‍ത്തകര്‍.

You May Also Like