Film News

സാമന്ത സഹതാപം നേടാൻ ശ്രമിക്കുകയാണ്; നടിയ്‌ക്കെതിരെ വിമർശനവുമായി നിർമ്മാതാവ്

തെന്നിന്ത്യൻ സിനിമയിലെ താര സുന്ദരിയാണ് സാമന്ത. സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചെന്ന് നിർമ്മാതാവ് ചിട്ടിബാബു. പുതിയ സിനിമയായ ‘ശാകുന്തളം’ പ്രതീക്ഷിച്ചത്ര വിജയമാകാത്ത സാഹചര്യത്തിലാണ് നടിക്കെതിരെ രൂക്ഷ വിമർശനവുമായി നിർമ്മാതാവ് രംഗത്തെത്തിയിരിക്കുന്നത്. അല്ലു അർജുന്റെ ‘പുഷ്പ’യിലെ ഐറ്റം സോംഗ് പോലും ചെയ്തത് ജീവിക്കാനുള്ള മാർഗത്തിന് വേണ്ടിയാണ് എന്നാണ് നിർമ്മാതാവ് പറയുന്നത്.


പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി സാമന്ത വിലകുറഞ്ഞ തന്ത്രങ്ങളാണ് പയറ്റുന്നതെന്നും നടി വിവാഹമോചനത്തിന് ശേഷം പുഷ്പയിൽ ഐറ്റം സോംഗ് ചെയ്തത് ജീവിക്കാനുള്ള മാർഗത്തിനു വേണ്ടിയാണ്. സ്റ്റാർ നായിക എന്ന പദവി നഷ്ടപ്പെട്ടതോടെ മുന്നിൽ വരുന്ന അവസരങ്ങളെല്ലാം അവർ സ്വീകരിക്കുകയാണ്. നായികയായുള്ള സാമന്തയുടെ കരിയർ അവസാനിച്ചു.


നേരത്തെ യശോദ സിനിമയുടെ പ്രമോഷനിടയിൽ അവർ കരഞ്ഞ് ശ്രദ്ധ നേടൻ ശ്രമിച്ചു. ഇപ്പോഴിതാ ശാകുന്തളത്തിന്റെ പ്രമോഷനും ഇത് തന്നെയാണ് അവർ ചെയ്തത്. തനിക്ക് തൊണ്ടയിൽ നിന്ന് ശബ്ദം പുറത്തെടുക്കാൻ കഴിയാത്തതിനാൽ സംസാരിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞ് അവർ സാമന്ത സഹതാപം നേടാൻ ശ്രമിക്കുകയാണെന്നും നിർമ്മാതാവ് ചിട്ടിബാബു പറഞ്ഞു

Trending

To Top