Film News

എന്റെ പിന്നാലെ വരരുത് താക്കീതു നൽകി! സഹോദരിയുടെ വിവാഹ ചടങ്ങിൽ ക്യാമറമാനോട് ഷൈൻ 

മലയാള സിനിമയിലെ അഭിമുഖ്ങ്ങളിലൂടെ നിരവധി ട്രോളുകൾ ലഭിക്കാറുള്ള നടൻ ആണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ താരത്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിൽ  തിളങ്ങി നിലക്കുന്ന താരം ആയിരുന്നു എല്ലാം ക്യാമെറകണ്ണുകളിലും ഒപ്പിയെടുത്തിരുന്നത്, ആളുകളെ സ്വീകരിക്കുന്നതും, എല്ലാ കാര്യത്തിനും ഓടി നടക്കുന്നതും താരം തന്നെയായിരുന്നു. കൂടാതെ താരം സുഹൃത്തുക്കൾക്കൊപ്പവും, ആരാധകർക്കൊപ്പവും സെൽഫി എടുക്കുന്നതും ക്യാമറ മാൻ വീഡിയോയിൽ പകർത്തുന്നുണ്ട്, എന്നാൽ എന്റെ പിന്നാലെ വരരുത് എന്ന് താക്കീത് ചെയ്യുന്നതും ഈ വീഡിയോയിൽ കാണാം.

താരം ഇപ്പോൾ അവസാനമായി അഭിനയിച്ച ചിത്രം അടി ആയിരുന്നു, അഹാന ആണ് ചിത്രത്തിൽ നായിക ആയി എത്തിയത്. പ്രശോഭ് വിജയൻ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ.

മലയളത്തിൽ മാത്രമല്ല നാനി നായകൻ ആയ തെലുങ്ക് ചിത്രമായ ദസറ യിലും ഒരു പ്രധാന വേഷം ചെയ്യ്തിരുന്നു ഷൈൻ. ഇപ്പോൾ താരത്തിന്റെ സഹോദരിയുടെ വിവാഹ ചടങ്ങിൽ ഓടിനടക്കുന്ന നടനെ ആണ് ചിത്രങ്ങളിലും, വീഡിയോകളിലും കാണപെടുന്നത്.

Trending

To Top