Film News

തനിക്കെതിരെ വിമർശനം ഉന്നയിച്ച നിർമാതാവിന് മറുപടിയുമായി സാമന്ത!!

തെന്നിന്ത്യൻ താരസുന്ദരി സാമന്തയുടെ കരിയർ ജീവിതം അവസാനിച്ചെന്ന് നിർമാതാവും സംവിധായകനുമായ ചിട്ടിബാബു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമന്തയുടെ ശാകുന്തളം സിനിമയുടെ പരാജയമാണ് ചിട്ടിബാബു ഇങ്ങനെയൊരു പ്രസ്ഥാവന പറയാൻ കാരണം. എന്നാൽ നിർമാതാവിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് നടി സാമന്ത രംഗത്തെത്തിയിരിക്കുകയാണ്.


ഭഗവത് ഗീതയിലെ ഒരു വാക്യത്തിനൊപ്പം സാമന്ത തന്റെ ചിത്രം കൂടി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചാണ് മറുപടി നൽകിയിരിക്കുന്നത്.തന്റെ കാറിൽ ആലോചനകളിൽ മുഴുകിയിരിക്കുന്ന ഒരു ചിത്രത്തിനൊപ്പം ‘കർമമേണ്യ വാധിക രസേ, മാ ഫലേഷു കദാചന, മാ കർമ ഫല ഹേ തുർ ഭൂഃ,മാ തേ സങ്കോത്സവ കർമാണി എന്നാണ് സാമന്ത കുറിച്ചിരിക്കുന്നത്.

സാമന്ത പ്രധാന കഥാപാത്രമായ ശാകുന്തളം ഏപ്രിൽ 14നാണ് തിയേറ്ററുകളിലെത്തിയത്. ഗുണശേഖർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തിയത് ദേവ് മോഹനാണ്. മണി ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

ശേഖർ വി ജോസഫ് ഛായാഗ്രഹണവും പ്രവീൺ പുഡി എഡിറ്റിംഗും നിർവഹിക്കുന്ന സിനിമ ത്രീഡിയിലും റിലീസ് ചെയ്തിരുന്നു. 50 കോടി ബജറ്റിൽ ഒരുങ്ങിയ ശാകുന്തളം റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും 10 കോടി കളക്ഷൻ പോലും നേടിയിട്ടില്ല.

 

Trending

To Top