രോഗത്തിന് ഭേദമില്ല! ചികിത്സയ്ക്കായി സാമന്ത ദക്ഷിണ കൊറിയയിലേക്ക്

മയോസൈറ്റിസ് രോഗത്തിന്റെ ചികിത്സയ്ക്കായി നടി സാമന്ത ദക്ഷിണ കൊറിയയിലേക്ക്. ചികിത്സയ്ക്കായാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് താരം മയോസൈറ്റിസ് രോഗം ബാധിച്ചതായി വെളിപ്പെടുതത്തിയത്. രോഗത്തിന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തേടിയാണ്…

മയോസൈറ്റിസ് രോഗത്തിന്റെ ചികിത്സയ്ക്കായി നടി സാമന്ത ദക്ഷിണ കൊറിയയിലേക്ക്. ചികിത്സയ്ക്കായാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് താരം മയോസൈറ്റിസ് രോഗം ബാധിച്ചതായി വെളിപ്പെടുതത്തിയത്.

രോഗത്തിന് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തേടിയാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നത് എന്നാണ് അറിയുന്നത്. നേരത്തെ താരം ഹൈദരാബാദിലായിരുന്നു ചികിത്സ തേടിയിരുന്നത്.

താരം ഉടന്‍ തന്നെ ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും ഏതാനും മാസങ്ങള്‍ താരം അവിടെ ചികിത്സയ്ക്കായി തുടരേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്. ചികിത്സയ്ക്ക് ശേഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ചിത്രം ‘ഖുഷി’യുടെ ചിത്രീകരണത്തില്‍ പങ്കാളിയാവും.

രോഗപ്രതിരോധ സംവിധാനം തകരാറിലാവുന്നതോടെ ശരീരത്തിലെ പേശികളെ ആക്രമിക്കുന്ന ഒരു അവസ്ഥയാണ് മയോസൈറ്റിസ്. പേശികളുടെ ബലക്കുറവും എല്ലുകള്‍ക്ക് വേദനയുമാണ് മയോസൈറ്റിസിന്റെ രോഗാവസ്ഥ. ഇടയ്ക്കിടെ വീഴുക, കുറച്ചുസമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ക്ഷീണം അനുഭവപ്പെടുക എന്നിവയൊക്കെയും രോഗത്തിന്റെ ലക്ഷണങ്ങളാണ്.