Connect with us

Hi, what are you looking for?

Film News

‘കള്ളപ്പണം വെളുപ്പിച്ചു’! വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് ഇഡി

‘ലൈഗര്‍’ ചിത്രത്തിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹൈദരാബാദ് ഇഡി ഓഫീസിലാണ് വിജയ് നിലവിലുള്ളത്. സിനിമയില്‍ നിന്നും താരത്തിന് ലഭിച്ച പ്രതിഫലം, മറ്റ് അണിയറപ്രവര്‍ത്തകര്‍ കൈപ്പറ്റിയ പണം എന്നിവയൊക്കെയാണ് ഇഡി പരിശോധിക്കുന്നത്.

വിഷയത്തില്‍ സിനിമയുടെ സംവിധായകന്‍ പുരി ജഗന്നാഥിനെയും നിര്‍മ്മാതാവ് ചാര്‍മ്മിയെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല, ചില രാഷ്ട്രീയക്കാരും കള്ളപ്പണം സിനിമാ നിര്‍മാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന ആരോപണവും നിലവിലുണ്ട്. ഫെമ നിയമത്തിന്റെ ലംഘനം കേസില്‍ നടന്നിട്ടുണ്ടെന്നാണ് നിഗമനം. ദുബായ് കേന്ദ്രീകരിച്ചാണ് പണമിടപാടുകള്‍ നടന്നിട്ടുള്ളതെന്നും ഇഡി വ്യക്തമാക്കുന്നു.

മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് പശ്ചാത്തലത്തിലെത്തിയ ലൈഗര്‍ ചിത്രം പാന്‍ ഇന്ത്യന്‍ റീലീസ് ആയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം നേരിട്ടു. ബോളിവുഡ് നടി അനന്യ പാണ്ഡേയായിരുന്നു ചിത്രത്തില്‍ നായികയായത്.

രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷ്ണു റെഡ്ഡി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിരുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നായിരുന്നു ലൈഗറിന്റെ നിര്‍മ്മാണം.

You May Also Like