Connect with us

Hi, what are you looking for?

Film News

കാത്തിരിപ്പിന് അവസാനം… മലൈക്കോട്ടൈ വാലിബന്‍ എത്തി!!!

മലയാള സിനിമാ ലോകവും ആരാധകലോകവും കാത്തിരിക്കന്ന ചിത്രമാണ്
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍’.
പ്രഖ്യാപന സമയം മുതല്‍ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ലിജോയും കൂട്ടരും.

ഇന്നിതാ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് എത്തിയിരിക്കുകയാണ്. വാക്കുപാലിച്ച് മോഹന്‍ലാല്‍ തന്നെയാണ് 5 മണിക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.

‘ഇപ്പോള്‍, കാത്തിരിപ്പിന് ഒരു മുഖമുണ്ട്! മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു! ഈ സിനിമയ്ക്ക് ജീവന്‍ നല്‍കാനുള്ള ഞങ്ങളുടെ യാത്രയില്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക’, എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

യോദ്ധാവിന്റെ ലുക്കില്‍ കൈകളില്‍ വടവുമായി അലറി വിളിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ഗുസ്തിക്കാരനെയോ യോദ്ധാവിനെയോ അനുസ്മരിപ്പിക്കും വിധത്തിലാണ് വാലിബന്റെ ഫസ്റ്റ് ലുക്ക്.
ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

You May Also Like