Film News

നിമിഷാ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപണവുമായി സന്ദീപ് വാര്യർ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയന്‍. ഇപ്പോഴിതാ താരത്തിനെതിരെ നികുതി വെട്ടിപ്പ് ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി മുന്‍ വക്താവ് സന്ദീപ് വാര്യര്‍. നിമിഷാ സജയന്‍ 1.14 കോടിയുടെ വരുമാനം ഒളിപ്പിച്ച് വച്ചത് സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയെന്നാണ് സന്ദീപ് വാര്യര്‍ ആരോപിക്കുന്നത്.


നിമിഷ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നും സംസ്ഥാന ജിഎസ്ടി വകുപ്പാണ് ഇത് കണ്ടെത്തിയതന്നും സന്ദീപ് വാര്യര്‍ തന്റെ ഫേസ് ബുക്കില്‍ കുറിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ജിഎസ്ടി വകുപ്പ് സമന്‍സ് നല്‍കുകയും നിമിഷയുടെ അമ്മ ആനന്ദവല്ലി എസ് നായര്‍ ഹാജരാവുകയും ചെയ്തുവെന്നും വരുമാനം രേഖപ്പെടുത്തിയതിലെ പിശക് സംഭവിച്ചതായി അവര്‍ സമ്മതിച്ചു എന്നുമാണ് സന്ദീപ് വാര്യര്‍ പറയുന്നത്.

നേരത്തെ ഞാൻ സംസ്ഥാനത്തെ ന്യൂ ജനറേഷൻ സിനിമാക്കാർ നികുതി അടക്കുന്നതിൽ ശ്രദ്ധിക്കണമെന്ന് പറഞ്ഞപ്പോൾ വിവാദമാക്കിയ ആളുകൾ തന്നെയാണ് നികുതിയടക്കാതെ വീഴ്ച്ച വരുത്തിയിരിക്കുന്നത്്. രാഷ്ട്രീയ വൈരാഗ്യം എന്ന് പറയില്ലല്ലോ ഇത് കണ്ടെത്തിയത് സംസ്ഥാന ജിഎസ്ടിയാണ് നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയത് എന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

Trending

To Top